Died | അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് സഊദിയില്‍ മരിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് സഊദിയില്‍ മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി കറുകയില്‍ വീട്ടില്‍ പി പ്രശാന്ത് (43) ആണ് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്.

പക്ഷാഘാതത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. റിയാദില്‍ നിന്ന് 650 കിലോമീറ്ററകലെ വാദി ദവാസിറില്‍ ഓടോമൊബൈല്‍ മെകാനികായി ജോലി ചെയ്തിരുന്ന പ്രശാന്തിന് ശനിയാഴ്ചയാണ് പക്ഷാഘാതമുണ്ടായത്. ഉടന്‍ തന്നെ ദവാസിര്‍ ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച എയര്‍ ആംബുലന്‍സില്‍ റിയാദിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെ മരണം സംഭവിച്ചു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ചറിയിലാണ്. ഏഴ് വര്‍ഷമായി വാദി ദവാസിറില്‍ ജോലി ചെയ്യുന്ന പ്രശാന്ത് ഒരു വര്‍ഷം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി മടങ്ങിവന്നത്.

Died | അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് സഊദിയില്‍ മരിച്ചു

പിതാവ്: ആഞ്ഞിലിയേട്ട് പറമ്പ് വെളുത്ത പ്രകാശന്‍. മാതാവ്: ജഗത. ഭാര്യ: സിമി. മക്കള്‍: സിദ്ധാര്‍ഥ്, കാര്‍ത്തിക്, പ്രതീക്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികളും മറ്റ് പ്രവര്‍ത്തനങ്ങളും വാദി ദവാസിര്‍ കെഎംസിസി ഭാരവാഹികളായ നിയാസ് കൊട്ടപ്പുറം, സലീം പോരൂര്‍ക്കര, റിയാദ് കെ എം സി സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഉമര്‍, ശംസുദ്ദീന്‍ എന്നിവരുടെ ശ്രമഫലമായി പുരോഗമിക്കുന്നു.

Keywords:  Native of Ernakulam died in Saudi due to stroke, Riyadh, News, Ernakulam Native Died, Hospital, Stroke, Prasanth, Dead Body, Mortuary, World. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia