കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷന്‍ റോഡ് നിര്‍മാണത്തില്‍ നടന്ന അഴിമതിയെ കുറിച്ച് അന്വേഷണം വേണമെന്ന് സി പി എം ജില്ലാ സെക്രടറി എം വി ജയരാജന്‍. റോഡ് നിര്‍മാണത്തിലെ ക്രമക്കേട് മേയറുടെ അറിവോടെയാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. റോഡ് നിര്‍മാണം കമീഷന്‍ വാങ്ങാന്‍ വേണ്ടി മാത്രം ചെയ്തതാണെന്നും എം വി ജയരാജന്‍ പറഞ്ഞു.
സി പി എം കണ്ണൂര്‍ ഏരിയ കമിറ്റിയുടെ നേതൃത്യത്തില്‍ നടന്ന കണ്ണൂര്‍ കോര്‍പറേഷന്‍ ഉപരോധം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹ. ഭരണം കയ്യില്‍ നിന്ന് പോകുന്നതിനു മുന്‍പെ ഉള്ളതെല്ലാം കൈക്കലാക്കാനുളള കടുംവെട്ടിനാണ് മേയര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റോഡ് താര്‍ ചെയ്യുന്നതിന് മുമ്പെ യാത്രക്കാര്‍ കുഴിയില്‍ വീണും വ്യാപാരികളുടെ നേരെയും കടകള്‍ക്കു നേരെയും കല്ലുകള്‍ തെറിച്ചും അപകടങ്ങള്‍ ഉണ്ടായി. റോഡ് ടാര്‍ ചെയ്തതിനുശേഷവും അപകടങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. എം പ്രകാശന്‍ അധ്യക്ഷനായി. എന്‍ ചന്ദ്രന്‍, കെ പി സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: MV Jayarajan says commission rule in Kannur Corporation, MV Jayarajan, Kannur, Allegation, News, Probe, Corruption, Politics, CPM, Road, Kerala.