Police Booked | റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈകിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം; വാഹനമോടിച്ചിരുന്ന യുവാവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി; ലൈസന്‍സ് റദ്ദ് ചെയ്‌തേക്കും

 


മൂവാറ്റുപുഴ: (www.kvartha.com) റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈകിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വാഹമോടിച്ച യുവാവിനെതിരെ പൊലീസ് നരഹത്യാക്കുറ്റം ചുമത്തി. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ് നരഹത്യാക്കുറ്റം ചുമത്തിയത്. നിര്‍മല കോളജ് വിദ്യാര്‍ഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്.

അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. ആന്‍സണ്‍ റോയിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നാണ് വിവരം. 

മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നില്‍ ബുധനാഴ്ച (26.07.2023) വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനി വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ ആര്‍ നമിത ആണ് ബൈകിടിച്ച് മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയില്‍ എംഡി ജയരാജന്റെ മകള്‍ അനുശ്രീ രാജ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ഥികളെ മൂവാറ്റുപുഴ ഭാഗത്തുനിന്നു വന്ന ബൈക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും, ഇടിച്ച ബൈക് കോളജിനു സമീപം അമിതവേഗത്തില്‍ റോന്തു ചുറ്റുന്നത് കണ്ടവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ യുവാവിനും പരുക്കേറ്റിരുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. ബൈകോടിച്ച യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിലാണ് സഹപാഠികള്‍ പ്രതിഷേധിച്ചത്. വിദ്യാര്‍ഥിനിയുടെ മരണത്തിന് കാരണമായ യുവാവിനെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. 

Police Booked | റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈകിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം; വാഹനമോടിച്ചിരുന്ന യുവാവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി; ലൈസന്‍സ് റദ്ദ് ചെയ്‌തേക്കും


Keywords:  News, Kerala, Kerala-News, Accident-News, Manslaughter, Bike Rider, Muvattupuzha, Accident Case, Death, Injured, Muvattupuzha accident: Case against bike rider.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia