Murder Case | ബാറിലെ കൊലപാതകം: പ്രതിയെ പിടികൂടുന്നതിനായി വിമാനത്താവളങ്ങളില്‍ ലുക് ഔട് നോടീസിറക്കി

 


മയ്യില്‍: (www.kvartha.com) കാട്ടാമ്പള്ളിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ വളപട്ടണത്തെ ടി പി റിയാസ് (42) കുത്തേറ്റുമരിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതായി കണ്ണൂര്‍ എസിപി ടികെ രത്‌നകുമാര്‍ അറിയിച്ചു. ഇയാൾ വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയുന്നതിനായി കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ലുക് ഔട് നോടീസിറക്കിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി സ്‌കൂടറില്‍ കാട്ടാമ്പളളിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Murder Case | ബാറിലെ കൊലപാതകം: പ്രതിയെ പിടികൂടുന്നതിനായി വിമാനത്താവളങ്ങളില്‍ ലുക് ഔട് നോടീസിറക്കി

വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ ജിംനേഷ്യം നടത്തുന്ന കെ നിഷാമിനെയാണ്‌ പൊലീസ് തിരയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് റിയാസിനെ നെഞ്ചിന് കത്തിക്കൊണ്ടു കുത്തിയത് നിഷാമാണെന്ന് തെളിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ റിയാസ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ബാറില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. പ്രതി കണ്ണൂര്‍ ജില്ല വിട്ടതായി നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് വഴി നിഷാം ബൈകില്‍ സഞ്ചരിക്കുന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ബന്ധുക്കള്‍ കോഴിക്കോടുണ്ടെന്ന നിഗമനത്താല്‍ പൊലീസ് ഇവരുടെ വീടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും നിഷാമിനെ കണ്ടെത്താനായില്ല.
Kattampally, Murder Case, Crime, Look Out Notice, Crime, Investigation, Airport, Calicut, CCTV, Murder in bar: Look out notice issued at airports to nab accused.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia