Muralee Thummarukudy | 'രാത്രിയിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സംവിധാനം വേണം'; സര്‍കാര്‍ സുരക്ഷയൊരുക്കണമെന്ന് മുരളി തുമ്മാരുകുടി

 


തിരുവനന്തപുരം: (www.kvartha.com) രാത്രിയിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ടൂറിസത്തെയും പുതിയ തലമുറ ജോലിയെടുക്കുന്ന സ്ഥാപനങ്ങളെയും ഒക്കെ പ്രമോട് ചെയ്യണമെങ്കില്‍ ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനമുണ്ടാക്കണമെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.
                
Muralee Thummarukudy | 'രാത്രിയിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സംവിധാനം വേണം'; സര്‍കാര്‍ സുരക്ഷയൊരുക്കണമെന്ന് മുരളി തുമ്മാരുകുടി

ലോകത്തെ അനവധി നഗരങ്ങളില്‍ ഹോടെലുകളും കഫേകളുമൊക്കെ പകലും രാത്രിയും തുറന്നിരിക്കുകയാണ്. എപ്പോള്‍ തുറക്കണം, അടക്കണം എന്നതൊക്കെ മാര്‍കറ്റ് ആണ് നിര്‍ണയിക്കുന്നത്, സര്‍കാര്‍ അല്ല. കേരളത്തില്‍ ഇപ്പോള്‍ രാത്രിയിലൊക്കെ പ്രസ്ഥാനങ്ങള്‍ നടത്താന്‍ വലിയ നിയന്ത്രണങ്ങള്‍ ആണ്. പാര്‍കുകളില്‍ നിന്ന് പോലും രാത്രി ആയാല്‍ ആളുകളെ അടിച്ചോടിക്കുന്നത് കണ്ടിട്ടുണ്ട്.

സുരക്ഷയാണ് പലപ്പോഴും പ്രശ്‌നമായി പറയുന്നത്. സാധാരണക്കാരെ ഒക്കെ പറഞ്ഞുവിടുമ്പോള്‍ ബാക്കി വരുന്നത് പ്രശ്‌നം ഉണ്ടാക്കുന്നവരാണ്. കട അടക്കുന്നതും തുറക്കുന്നതും ഒക്കെ കമ്പോളത്തിന് വിട്ടുകൊടുത്തിട്ട് പകലാണെങ്കിലും രാത്രിയാണെങ്കിലും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന ജോലിയാണ് സര്‍കാര്‍ ചെയ്യേണ്ടതെന്നും മുരളി തുമ്മാരുകുടി കൂട്ടിച്ചേര്‍ത്തു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:


Keywords: Muralee Thummarukudy, Facebook, Malayalam News, Kerala News, Muralee Thummarukudy says Shops must remain open at night.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia