Follow KVARTHA on Google news Follow Us!
ad

Landslide | മുക്കാളിയില്‍ ദേശീയപാത നിര്‍മാണം നടക്കുന്ന റോഡില്‍ മണ്ണിടിച്ചില്‍

8 വീട്ടുകാര്‍ ഭീതിയില്‍ Landslide, Road Construction, National Highway, Kerala News
കണ്ണൂര്‍: (www.kvartha.com) വടകര - തലശ്ശേരി ദേശീയ പാതയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന മീത്തലെ മുക്കാളിയില്‍ മണ്ണിടിച്ചില്‍. ഏതാനും ദിവസങ്ങളായി ദേശീയ പാതയുടെ ഇരുവശങ്ങളിലും മണ്ണിടിയുന്നുണ്ട്. പാതയുടെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആഴത്തില്‍ മണ്ണ് നീക്കം ചെയ്ത ഭാഗങ്ങളില്‍ മഴ പെയ്തതോടെ മണ്ണിടിയുകയായിരുന്നു.

ഇതോടെ പാതയുടെ കിഴക്ക് ഭാഗത്തുള്ള എട്ട് വീട്ടുകാര്‍ ഭീതിയിലാണ്. പടിഞ്ഞാറ് ഭാഗത്ത് നിലവിലെ ദേശീയ പാതയിലൂടെ ഭാരം കയറ്റിയ വാഹനങ്ങള്‍ പോകുമ്പോള്‍ ചിലപ്പോള്‍ മണ്ണിടിയാനും സാധ്യതയുണ്ട്. രണ്ട് ദിവസം മുമ്പ് കെ കെ രമ എം എല്‍ എ ഉള്‍പെടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.

Mukali: Landslide on road under construction of national highway, Kannur, News, Landslide, Road Construction, National Highway, Family, Vehicle, KK Rema, Kerala

ബുധനാഴ്ച വീണ്ടും മണ്ണിടിഞ്ഞതോടെ പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും നിര്‍മാണ കംപനിയായ വാഗാഡിന്റെ ഉദ്യോഗസ്ഥരും ചോമ്പാല പൊലീസും സ്ഥലത്തെത്തി പാതയുടെ വശങ്ങളില്‍ കോണ്‍ക്രീറ്റ് ഗാഡറുകള്‍ സ്ഥാപിക്കുകയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു.

Keywords: Mukali: Landslide on road under construction of national highway, Kannur, News, Landslide, Road Construction, National Highway, Family, Vehicle, KK Rema, Kerala.

Post a Comment