ഭോപാല്‍: (www.kvartha.com) ആദിവാസി യുവാവിന്റെ ശരീരത്തില്‍ മൂത്രമൊഴിച്ച് പരസ്യമായി അപമാനിക്കുന്ന ബിജെപി നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനങ്ങള്‍. മധ്യപ്രദേശിലെ ബിജെപി നേതാവ് പ്രവേശ് ശുക്ലയ്ക്കെതിരെയാണ് തൊഴിലാളിയുടെ ദേഹത്ത് മൂത്രമൊഴിച്ച് അപമാനിച്ചെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.
മധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം നടന്നത്. ബിജെപി എംഎല്‍എ കേദാര്‍ നാഥ് ശുക്ലയുടെ അടുത്ത സഹായി കൂടിയാണ് ആരോപണവിധേയനായ ആള്‍. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും രാജ്യത്ത് വിവിധയിടങ്ങളില്‍ നിന്നും രോഷം ഉയരുകയും ചെയ്തതോടെ സംഭവത്തില്‍ കടുത്ത നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉറപ്പുനല്‍കി. കുറ്റക്കാരനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.
ഒരു ചവിട്ടുപടിയില്‍ ഇരുകൈകളും തലയില്‍വെച്ച് ഇരിക്കുന്ന ആദിവാസി യുവാവിന് അടുത്തെത്തി ബിജെപി നേതാവ് സിഗരറ്റ് കത്തിച്ചു പുകവിട്ടുകൊണ്ട് യുവാവിന്റെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഈ സമയം, പ്രതികരിക്കാനാകാതെ നിസ്സഹായതയോടെ തലകുമ്പിട്ടിരിക്കുകയാണ് തൊഴിലാളി.
ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടും ബിജെപി നേതാവിനെതിരെ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലെന്നും ഇതാണോ ആദിവാസി, ഗോത്ര വര്‍ഗങ്ങളോടുള്ള ബിജെപിയുടെ മനോഭാവമെന്നും കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് വിമര്‍ശിച്ചു. ട്വിറ്ററിലൂടെ വീഡിയോ ഉള്‍പെടെ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.
वीडियो मध्य प्रदेश का है...
— Ranvijay Singh (@ranvijaylive) July 4, 2023
इस आदमी को हर हाल में गिरफ्तार करना चाहिए. pic.twitter.com/nP3qCcSGLL