Follow KVARTHA on Google news Follow Us!
ad

Finance | പണവുമായി ബന്ധപ്പെട്ട ഈ 5 പ്രധാന കാര്യങ്ങൾ ജൂലൈയിൽ ശ്രദ്ധിക്കുക; നിങ്ങൾ നഷ്‌ടപ്പെടുത്തുകയാണെങ്കിൽ വീണ്ടും അവസരം ലഭിക്കില്ല!

പുതിയ സാമ്പത്തിക പാദവും ആരംഭിച്ചു Finance, Aadhaar, PAN, ITR, Tax News, EPFO, Lifestyle
ന്യൂഡെൽഹി: (www.kvartha.com) സാമ്പത്തിക രംഗത്തെ സംബന്ധിച്ചിടത്തോളം ജൂലൈ വളരെ പ്രധാനപ്പെട്ട മാസമായി കണക്കാക്കുന്നു. ജൂലൈ മുതൽ പുതിയ സാമ്പത്തിക പാദം ആരംഭിക്കുന്നു. ഇക്കാരണത്താൽ, 2023 ജൂലൈയിൽ നിരവധി സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. അത് നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്തും.

News, National, New Delhi,  Finance, Aadhaar, PAN, ITR, Tax News, EPFO, Lifestyle, Money related tasks in July.

ഐടിആർ അവസാന തീയതി

2022-23 സാമ്പത്തിക വർഷത്തിലെയും 2023-24 മൂല്യനിർണയ വർഷത്തിലെയും ആദായ നികുതി റിട്ടേൺ (ITR) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഈ തീയതിക്കുള്ളിൽ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ, ആദായനികുതി നിയമങ്ങൾ അനുസരിച്ച് 5,000 രൂപ പിഴ ചുമത്താം.

ഉയർന്ന പെൻഷനുള്ള ഇപിഎഫ്ഒയുടെ അവസാന തീയതി

ഇപിഎഫ്ഒയിൽ നിന്ന് ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 11 ആണ്. ഇപിഎഫ്ഒ, ഇപിഎസ് അംഗങ്ങൾക്ക് ഈ തീയതി വരെ ഉയർന്ന പെൻഷന് അപേക്ഷിക്കാം. നേരത്തെ അതിന്റെ അവസാന തീയതി ജൂൺ 26 ആയിരുന്നു. അംഗങ്ങളുടെ സൗകര്യങ്ങൾ കണക്കിലെടുത്ത് ഇത് വീണ്ടും നീട്ടുകയായിരുന്നു. അവസാന തീയതി കഴിഞ്ഞാൽ ഇനി അവസരമുണ്ടാകില്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

പാൻ-ആധാർ ലിങ്ക്

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആയിരുന്നു. ഇതുവരെ പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ ഉയർന്ന പിഴ അടയ്‌ക്കേണ്ടി വരും. 2023 ജൂൺ 30 വരെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള പിഴ 500 രൂപയായിരുന്നു, അത് ഇപ്പോൾ 1000 രൂപയായി ഉയർന്നു.

ചെറുകിട സമ്പാദ്യ പദ്ധതികളിൽ പലിശ

ജൂലൈ -ഒക്ടോബർ പാദത്തിൽ കേന്ദ്രസർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വർധിപ്പിച്ചത് ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. പോസ്റ്റ് ഓഫീസിലെ ഒന്ന്, രണ്ട് വർഷത്തെ എഫ്ഡികളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റും അഞ്ച് വർഷത്തെ എഫ്ഡിയുടെ പലിശ നിരക്ക് 30 ബേസിസ് പോയിന്റും വർധിപ്പിച്ചു.

വിദേശത്ത് ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ

വിദേശത്ത് ക്രെഡിറ്റ് കാർഡ് മുഖേന നടത്തുന്ന പേയ്‌മെന്റുകൾ ജൂലൈ ഒന്ന് മുതൽ എൽആർഎസിന് കീഴിൽ കൊണ്ടുവരേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ തീയതി നീട്ടി. ഒക്ടോബർ ഒന്ന് മുതൽ ഇത് ബാധകമാകും. ധനമന്ത്രാലയം കൊണ്ടുവന്ന പുതിയ മാറ്റത്തോടെ ഏഴ് ലക്ഷം രൂപയ്ക്കു മുകളിലുള്ള വിദേശ ടൂർ പാക്കേജുകൾക്ക് മാത്രമേ ഒക്ടോബർ ഒന്ന് മുതൽ വർധിപ്പിച്ച ടിസിഎസ് (ഉറവിടത്തിൽ നിന്ന് ശേഖരിക്കുന്ന നികുതി) ആയ 20% ബാധകമാകൂ. ഏഴ് ലക്ഷം രൂപ വരെയാണെങ്കിൽ നിലവിലെ നിരക്കായ അഞ്ച് ശതമാനം തന്നെ തുടരും.

Keywords: News, National, New Delhi,  Finance, Aadhaar, PAN, ITR, Tax News, EPFO, Lifestyle, Money related tasks in July.
< !- START disable copy paste -->

Post a Comment