SWISS-TOWER 24/07/2023

Complaint | വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവമോര്‍ച വനിതാ നേതാവിന്റെ പരാതി; ബിജെപി ഭാരവാഹിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെ കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചെന്ന യുവമോര്‍ച വനിതാ നേതാവിന്റെ പരാതിയില്‍ ബിജെപി ജില്ലാ നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുന്നമംഗലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുജിതിനെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്.

സംഭവത്തെ കുറിച്ച് അസി. കമിഷണര്‍ കെ സുദര്‍ശന്‍ പറയുന്നത്:

കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്താണ് താല്‍കാലിക ജോലിക്കായി യുവതിയെ ബിജെപി ജില്ലാ കമിറ്റി ഓഫിസിലെത്തിച്ചത്. തിരഞ്ഞെടുപ്പു കാലത്തിനുശേഷം സജീവ പ്രവര്‍ത്തകയായി. ഇക്കാലത്ത് പ്രതി പ്രണയം നടിക്കുകയും വിവാഹവാഗ്ദാനം നല്‍കിയ ശേഷം യുവതിയെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. യുവതിയുടെ ഫോടോകള്‍ പകര്‍ത്തുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

Complaint | വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവമോര്‍ച വനിതാ നേതാവിന്റെ പരാതി; ബിജെപി ഭാരവാഹിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെ കേസ്

എട്ടുമാസം മുന്‍പ് ഇയാള്‍ ബിജെപി ജില്ലാ നേതാവിന്റെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചു പോയി. തുടര്‍ന്ന് യുവതി ഇതുസംബന്ധിച്ച് പരാതി നല്‍കി. പരാതി കുന്നമംഗലം സ്റ്റേഷനിലേക്ക് കൈമാറുകയും സംഭവത്തെ കുറിച്ച് അന്വേഷിച്ച് കേസെടുക്കുകയുമായിരുന്നു. സംഭവം നടന്നത് കൂത്താളിയിലായതിനാല്‍ കേസ് പേരാമ്പ്ര പൊലീസിനു കൈമാറും.

Keywords:  Molesting complaint against BJP district leader's driver, Kozhikode, News, Politics, Molesting Complaint, Yuva Morcha Leader, BJP, Police, Threatening, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia