Found Dead | ഇരിക്കൂറില്‍ കാണാതായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
                                                 Jul 26, 2023, 23:11 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            ഇരിക്കൂര്‍: (www.kvartha.com) വീട്ടില്‍ നിന്നും കാണാതായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലാത്തൂരിലെ കെപി ഗോപാലകൃഷ്ണന്റെ ഭാര്യ മിനി(45) യെ ആണ് ബുധനാഴ്ച വൈകുന്നേരം ആറുമണിയേടെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടുമീറ്ററോളം ആഴമുളള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 
  
 
 
  
 
  
 
 
  
 
 
 < !- START disable copy paste -->   
                                        
  ഇരിട്ടിയില്‍ നിന്നുളള ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. ബുധനാഴ്ച പുലര്‍ചെ നാലുമണിയോടെയാണ് മിനിയെ കാണാതായത്. കിണറ്റില്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഇരിക്കൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 
 
  Keywords: Kerala News, Kannur News, Found Dead, Missing, Obituary, Missing Woman Found Dead in Well. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
