Follow KVARTHA on Google news Follow Us!
ad

PA Muhammed Riyas | വൈക്കം മുഹമ്മദ് ബഷീറിനായി കോഴിക്കോട് സ്മാരകമുയരുന്നു; 'ആകാശമിഠായി'യുടെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

ആ ആഗ്രഹം ഇടതുപക്ഷ സര്‍കാര്‍ സാക്ഷാൽകാരം PA Muhammed Riyas, Minister, FB Post, Vaikom Muhammed Basheer
കോഴിക്കോട്: (www.kvartha.com) വിശ്വ വിഖ്യാത സാഹിത്യക്കാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് 29 വര്‍ഷം പിന്നിടുകയാണ്. 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലാണ് ബഷീര്‍ വിട വാങ്ങിയത്. മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍.

News, Kerala, Kerala-News, News-Malayalam, PA Muhammed Riyas, Minister, FB Post, Vaikom Muhammed Basheer, Minister PA Muhammed Riyas Fb post about Vaikom Muhammed Basheer.


1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്ത് തലയോലപ്പറമ്പിലാണ് ജനിച്ചത്. 50-ാം വയസിലാണ് ബഷീര്‍ വിവാഹിതനായത്. ഫാത്വിമ ബീവിയാണ് ഭാര്യ. അനീസ്, ശാഹിന എന്നിവരാണ് മക്കള്‍. ഇപ്പോഴിതാ ഈയവസരത്തില്‍ വൈക്കം മുഹമ്മദ് ബഷീറിനായി കോഴിക്കോട് സ്മാരകമുയരുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 

'ആകാശമിഠായി' എന്ന പേരില്‍ കോഴിക്കോട് അദ്ദേഹത്തിന്റെ വൈലാലില്‍ വീടിന് സമീപത്തായാണ് സ്മാരകമുയരുക. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായ പിഎ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബഷീര്‍ ഓര്‍മയായിട്ട്29 വര്‍ഷം പിന്നിടുമ്പോഴും വായനക്കാരുടേയും ഭാഷാപ്രേമികളുടേയും വിദ്യാര്‍ഥികളുടേയുമിടയില്‍ ഇന്നും ആ സുല്‍ത്താന്‍പട്ടം നഷ്ടമാകാതെ അക്ഷരങ്ങളിലൂടെ അദ്ദേഹം ജീവിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുകില്‍ കുറിച്ചു.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റ്:

ബേപ്പൂരിന്റെ മാത്രമല്ല, മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും സുല്‍ത്താനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ഓര്‍മയായിട്ട് ഇന്ന് 29 വര്‍ഷം പിന്നിടുമ്പോഴും വായനക്കാരുടേയും ഭാഷാപ്രേമികളുടേയും വിദ്യാര്‍ഥികളുടേയുമിടയില്‍ ഇന്നും ആ സുല്‍ത്താന്‍പട്ടം നഷ്ടമാകാതെ അക്ഷരങ്ങളിലൂടെ ജീവിക്കുന്നു അദ്ദേഹം.

News, Kerala, Kerala-News, News-Malayalam, PA Muhammed Riyas, Minister, FB Post, Vaikom Muhammed Basheer, Minister PA Muhammed Riyas Fb post about Vaikom Muhammed Basheer.

എന്റെ സുഹൃത്തും ബഷീറിന്റെ മകനുമായ അനീസ് ബഷീര്‍ ഇന്നു രാവിലെ അയച്ചുതന്നതാണ് അവരിരുവരുമുള്ള ഈ ചിത്രം. ബഷീറിന്റെ പുസ്തകങ്ങള്‍ നിത്യസ്മാരകങ്ങളായി നിലകൊള്ളുമ്പോള്‍തന്നെ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു കേന്ദ്രം വേണമെന്നത് ബഷീറിനെ ഇഷ്ടപ്പെടുന്ന എല്ലാവരുടേയും ദീര്‍ഘകാലമായുള്ള ആഗ്രഹമായിരുന്നു. ആ ആഗ്രഹം ഇടതുപക്ഷ സര്‍ക്കാര്‍ സാക്ഷാത്ക്കരിക്കുകയാണ്. കോഴിക്കോട് അദ്ദേഹത്തിന്റെ വൈലാലില്‍ വീടിനു സമീപത്തായി 'ആകാശമിഠായി' എന്ന പേരിലാണ് ടൂറിസം വകുപ്പിന്റെ കീഴില്‍ സ്മാരകമുയരുന്നത്. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

കേശവന്‍നായരുടേയും സാറാമ്മയുടേയും അതിരുകളില്ലാത്ത പ്രേമകഥയില്‍ അവരുടെ സങ്കല്‍പത്തിലെ കുട്ടിയുടെ പേരായിരുന്നല്ലോ, 'ആകാശമിഠായി'. ബഷീറിന്റെ ദീര്‍ഘദര്‍ശിത്വവും പുരോഗമന കാഴ്ചപ്പാടുമൊക്കെ ആ പേരിലും കഥാസന്ദര്‍ഭത്തിലും നമുക്ക് വീക്ഷിക്കാനാകും. രാജ്യത്ത് ആദ്യമായി ടൂറിസം വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന ലിറ്റററി സര്‍ക്യൂട്ടിന്റെ ആസ്ഥാനം കൂടിയായിരിക്കും ബഷീറിന്റെ 'ആകാശമിഠായി'. മലയാള സാഹിത്യത്തിലെ എക്കാലത്തേയും മുടിചൂടാ സുല്‍ത്താന്റെ ഓര്‍മകള്‍ക്കുമുന്നില്‍ ആദരവ്.

 

Keywords: News, Kerala, Kerala-News, News-Malayalam, PA Muhammed Riyas, Minister, FB Post, Vaikom Muhammed Basheer, Minister PA Muhammed Riyas Fb post about Vaikom Muhammed Basheer.  

Post a Comment