Follow KVARTHA on Google news Follow Us!
ad

Minister | മുസ്ലിം ലീഗ് വരുമോയെന്ന കാര്യം ചര്‍ച ചെയ്യേണ്ടത് എല്‍ ഡി എഫ് എന്ന് മന്ത്രി അഹ് മദ് ദേവര്‍കോവില്‍

പൊതുസിവില്‍ കോഡ് മതവിഷയമല്ല Minister Ahmad Devarkovi, Muslim League, Uniform Civil Code, Meeting, Kerala News
കണ്ണൂര്‍: (www.kvartha.com) മുസ്ലിം ലീഗ് എല്‍ ഡി എഫില്‍ വരുമോയെന്ന കാര്യം ചര്‍ച ചെയ്യേണ്ടത് എല്‍ ഡി എഫ് ആണെന്നും അങ്ങനെയൊരു സാഹചര്യം വന്നാല്‍ അപ്പോള്‍ തങ്ങള്‍ അഭിപ്രായം പറയുമെന്നും മന്ത്രി അഹ് മദ് ദേവര്‍കോവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അങ്ങനെയൊരു ചര്‍ച എല്‍ ഡി എഫില്‍ നടക്കുന്നുണ്ടോയെന്ന കാര്യം തങ്ങള്‍ക്കറിയില്ല. എന്നാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ ജൂലായ് പതിനൊന്നിന് കോഴിക്കോട് മറീന റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സിംപോസിയത്തില്‍ മുസ്ലിം ലീഗിനെയും ക്ഷണിച്ചിട്ടുണ്ട്.

അവരുടെ പ്രതിനിധി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സമസ്തയെയും കാന്തപുരത്തെയും എല്ലാവരെയും സിംപോസിയത്തില്‍ ക്ഷണിച്ചിട്ടുണ്ട്. ബി ജെ പി ഒഴികെയുളള മതേതരകക്ഷികള്‍ ഒറ്റക്കെട്ടായി ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കണമെന്നും അഹ് മദ് ദേവര്‍കോവില്‍ പറഞ്ഞു. പൊതുസിവില്‍ കോഡ് മതവിഷയമല്ല. അതിനെ വര്‍ഗീയവല്‍കരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.

അവര്‍ക്ക് തന്നെ സിവില്‍കോഡിനെ കുറിച്ചു വ്യക്തമായ ധാരണയില്ല. ഇപ്പോള്‍ പറയുന്നത് പട്ടികജാതിക്കാരെയും ക്രൈസ്തവരെയും ഒഴിവാക്കുമെന്നാണ്. എത്ര ബാലിശമാണിതെന്ന് ഓര്‍ക്കണമെന്നും അഹ് മദ് ദേവര്‍ കോവില്‍ പറഞ്ഞു. ജൂലായ് പതിനൊന്നിന് നടക്കുന്ന സിംപോസിയത്തില്‍ ബിനോയ് വിശ്വം എംപി, പി മോഹനന്‍, ഒ അബ്ദുര്‍ റഹ് മാന്‍, അഡ്വ. കെ പ്രവീണ്‍ കുമാര്‍, ഉമ്മര്‍ പാണ്ടികശാല, ഡോ. ഫസല്‍ ഗഫൂര്‍, എന്‍ അലി അബ് ദുല്ല, ഡോ. ഹുസൈന്‍ മടവൂര്‍, കെ ഇ എന്‍ കുഞ്ഞഹ് മദ്, കെ സജാദ്, മുസ്തഫ മുണ്ടുപാറ, ഡോ. എസി അബ്ദുല്‍ സലാം, എം എല്‍ ജോര്‍ജ്, നിഷ വിനു എന്നിവര്‍ പങ്കെടുക്കും.

Minister Ahmad Devarkovil says LDF should discuss whether Muslim League will come, Kannur, News, Politics, Minister Ahmad Devarkovi, Muslim League, Uniform Civil Code, Meeting, BJP,  Kerala

ഏകീകൃത സിവില്‍ കോഡിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരണം നടത്തുമെന്നും ജില്ലാ, മണ്ഡലം തലങ്ങളില്‍ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും സംസ്ഥാന ജെനറല്‍ സെക്രടറി കാസിം ഇരിക്കൂറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Keywords: Minister Ahmad Devarkovil says LDF should discuss whether Muslim League will come, Kannur, News, Politics, Minister Ahmad Devarkovi, Muslim League, Uniform Civil Code, Meeting, BJP,  Kerala.

Post a Comment