Arrested | പറമ്പില്‍ കെട്ടിയിരുന്ന വന്‍ വിലയുള്ള പോത്തുകളെ മോഷ്ടിച്ച് ഇറച്ചിക്കച്ചവടക്കാര്‍ക്ക് വിറ്റതായി പരാതി; ഒരാള്‍ അറസ്റ്റില്‍
Jul 10, 2023, 14:38 IST
ADVERTISEMENT
മാവേലിക്കര: (www.kvartha.com) പറമ്പില്‍ കെട്ടിയിരുന്ന വന്‍ വിലയുള്ള പോത്തുകളെ മോഷ്ടിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ചെറിയനാട് ഗ്രാമ പഞ്ചായത് പരിധിയിലെ കെ ആര്‍ ദിനേശിനെ(39)യാണ് വെണ്‍മണി പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലകടവ് സബ് രെജിസ്ട്രാര്‍ ഓഫീസിന് സമീപം പറമ്പില്‍ കെട്ടിയിരുന്ന ഉദ്ദേശം 80,000 രൂപ വിലമതിക്കുന്ന രണ്ട് പോത്തുകളാണ് മോഷണം പോയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ആറിന് രാത്രിയിലാണ് ഇയാളും മറ്റു രണ്ടുപേരും ചേര്‍ന്ന് പറമ്പില്‍ കെട്ടിയിരുന്ന പോത്തുകളെ കടത്തിക്കൊണ്ടുപോയത്. 48000 രൂപയ്ക്ക് കായംകുളത്തെ ഇറച്ചിക്കച്ചവടക്കാര്‍ക്ക് ഇവയെ വിറ്റ ശേഷം പണം മൂവരും ചേര്‍ന്ന് വീതിച്ചെടുത്തു. ഇതില്‍ 10000 രൂപ പ്രതിയുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു. പോത്തിനെ മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍.
പോത്തുകളെ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്താനും ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും പോത്തുകളെ കാണാതെ പോയ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്ന സംശയത്തിലാണ് പൊലീസുള്ളത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് എച് ഒ എ നസീറിന്റെ നേതൃത്വത്തില്‍ എസ് ഐ ബി ജെ ആന്റണി, സി പി ഒമാരായ ഹരികുമാര്‍, അഖില്‍രാജ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Keywords: News, Kerala, Kerala-News, Local-News, Regional-News, Mavelikkara, Buffalos, Theft, Sold, Meat Merchant, Arrested, Mavelikkara: Buffalos theft and sold for meat merchants one held.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

