SWISS-TOWER 24/07/2023

Marriage | 'ഫേസ്ബുകിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ തേടി പാകിസ്താനിലെത്തിയ ഇന്‍ഡ്യന്‍ യുവതി വിവാഹിതയായി'; വൈറലായി ഇരുവരും കൈകോര്‍ത്ത് ഒരുമിച്ച് നടക്കുന്ന വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com) ഫേസ്ബുക് വഴി പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കാണാന്‍ പാകിസ്താനിലേക്ക് എത്തിയ
രാജസ്താന്‍ സ്വദേശിനിയായ വീട്ടമ്മ വിവാഹിതയായി. 35 കാരിയായ അഞ്ജുവാണ് കാമുകന്‍ നസ്‌റുല്ലയെ വിവാഹം കഴിച്ച് ഫാത്വിമ എന്ന പേര് സ്വീകരിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 

അപര്‍ ദിറിലെ ജില്ലാ കോടതിയിലാണ് നികാഹ് ചടങ്ങുകള്‍ നടന്നതെന്ന് റിപോര്‍ടില്‍ പറയുന്നു. വിവാഹത്തിനുശേഷം ഇരുവരും 'അഞ്ജു വിത് നസ്റുല്ല' എന്ന പേരില്‍ ഒരു വീഡിയോയും പുറത്തിറക്കി. ഇരുവരും കൈകോര്‍ത്ത് ഒരുമിച്ച് നടക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

അതേസമയം, വിവാഹിതരാകാന്‍ പദ്ധതിയില്ലെന്ന് നസറുല്ല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിവാഹിതരായെന്ന വാര്‍ത്ത പുറത്തുവന്നത്. അഞ്ജുവിന്റെ വിസ കാലാവധി തീരുന്നതോടെ ഓഗസ്റ്റ് 20-ന് ഇന്‍ഡ്യയിലേക്ക് മടങ്ങുമെന്ന് പാക് സുഹൃത്ത് നസ്റുല്ല പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്തു.

പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലേക്കാണ് യുവതി ഇന്‍ഡ്യയില്‍ നിന്നെത്തിയത്. വിസയും പാസ്‌പോര്‍ടുമടക്കം നിയമപരമായാണ് യുവതി പാകിസ്താനിലെത്തിയത്. കൃത്യമായ രേഖകളുമായി, നിയമപരമായി വാഗാ അട്ടാരി അതിര്‍ത്തി വഴിയാണ് യുവതി പാകിസ്താനിലെത്തിയതെന്ന് പൊലീസ് അറിയിച്ചിരുന്നു.

രാജസ്താനിലെ അല്‍വാര്‍ ജില്ലയിലെ ഭീവണ്ടി സ്വദേശിയായ അഞ്ജു ഇന്‍ഡ്യയിലെ ഭര്‍ത്താവ് അരവിന്ദുമായി 2007 ലാണ് വിവാഹിതയായത്. ബിവാഡിയിലെ ഒരു സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. 15 വയസുള്ള പെണ്‍കുട്ടിയും ആറ് വയസുള്ള ആണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുള്ളത്. ഇതിനിടെയാണ് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി വീട്ടുകാരറിയാതെ കാമുകനെ തേടി പാകിസ്താനിലെത്തിയത്. 2019ലാണ് നസ്റുല്ലയും അഞ്ജുവും ഫേസ്ബുകില്‍ സുഹൃത്തുക്കളായതെന്ന് റിപോര്‍ടില്‍ പറയുന്നത്. 

ജില്ലാ പൊലീസ് ഓഫീസര്‍ ഞായറാഴ്ച അഞ്ജുവിനെ ചോദ്യം ചെയ്യുകയും യാത്രാ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. രേഖകള്‍ കൃത്യമായതിനാല്‍ നോ ഒബ്ജക്ഷന്‍ സര്‍ടിഫികറ്റ് നല്‍കുകയും ചെയ്തു. 

കുറച്ച് ദിവസത്തേക്ക് ജയ്പൂരില്‍ ഒരു സുഹൃത്തിന്റെ അടുത്ത് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ഭാര്യ പാകിസ്താനിലെത്തിയെന്ന വിവരം ഞായറാഴ്ച മാധ്യമങ്ങളിലൂടെയാണ് അരവിന്ദ് അറിഞ്ഞത്. എന്തുതന്നെ ആയാലും രാജസ്താനിലുള്ള അഞ്ജുവിന്റെ ഭര്‍ത്താവ് അരവിന്ദ് ഭാര്യ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്. 

Marriage | 'ഫേസ്ബുകിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ തേടി പാകിസ്താനിലെത്തിയ ഇന്‍ഡ്യന്‍ യുവതി വിവാഹിതയായി'; വൈറലായി ഇരുവരും കൈകോര്‍ത്ത് ഒരുമിച്ച് നടക്കുന്ന വീഡിയോ



Keywords:  News, World, World-News, Married, Indian Woman, Pakistan, Facebook Friend, Married Indian Woman Who Travelled To Pakistan Marries Facebook Friend.
Aster mims 04/11/2022

 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia