Markandey Katju | 'വിദ്യാര്‍ഥികളുടെ ജീവിതം വച്ചാണ് കളിക്കുന്നത്, പഠിക്കാനുള്ള അവസരമൊരുക്കാനും പ്രശ്‌നം പരിഹരിക്കാനും കഴിയുന്നില്ലെങ്കില്‍ രാജിവച്ച് വീട്ടില്‍ പോണം'; സ്പീകര്‍ വേദിയിലിരിക്കെ സര്‍കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് മാര്‍കണ്ഡേയ കട് ജു

 


മലപ്പുറം: (www.kvartha.com) മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്പീകര്‍ എഎന്‍ ശംസീറിനെ വേദിയിലിരുത്തി സര്‍കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട് ജു
. മലപ്പുറം മണ്ഡലത്തില്‍ എസ് എസ് എല്‍ സിയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന 'വിജയത്തിളക്കം' ചടങ്ങില്‍ വച്ചായിരുന്നു കട്ജുവിന്റെ വിമര്‍ശനം. സ്പീകര്‍ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍, കട് ജു മുഖ്യാതിഥിയും.

കട് ജുവിന്റെ വാക്കുകള്‍:

കുട്ടികള്‍ക്കു പഠിക്കാനുള്ള അവസരമൊരുക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍കാര്‍ എന്താണു ചെയ്യുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തവര്‍ രാജിവച്ച് വീട്ടില്‍ പോകണം. വിദ്യാര്‍ഥികളുടെ ജീവിതം വച്ചാണ് കളിക്കുന്നത്. എന്നിട്ടും നിങ്ങള്‍ സ്പീകറായും മുഖ്യമന്ത്രിയായും ഇരിക്കുന്നു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കെതിരെ പ്രചാരണത്തിനിറങ്ങും- എന്നും കട് ജു പറഞ്ഞു.

പരീക്ഷ പാസായിട്ടും പ്ലസ് വണിന് പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് മലബാറില്‍ പുറത്തുനില്‍ക്കുന്നത്. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഉള്‍പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രവേശന മാനദണ്ഡങ്ങളിലെ പാളിച്ചകള്‍ മൂലം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ ഗ്രേഡ് ലഭിച്ചവര്‍ക്കുപോലും ഇഷ്ട സ്ട്രീമില്‍ പ്രവേശനം നേടാനാകാത്ത പ്രതിസന്ധി എല്ലായിടത്തുമുണ്ട്. ഇഷ്ട വിഷയത്തിന് പഠിക്കാന്‍ സീറ്റുകിട്ടാത്തതിന്റെ സങ്കടം കുട്ടികള്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു.

സീറ്റുക്ഷാമം ഏറ്റവും രൂക്ഷമായ മലപ്പുറം ജില്ലയില്‍ 81,022 അപേക്ഷകരില്‍ 34,183 പേര്‍ക്കേ ഇതുവരെ അലോട് മെന്റ് ലഭിച്ചിട്ടുള്ളൂ. 46,839 പേര്‍ പുറത്തുനില്‍ക്കുന്നു. മുഴുവന്‍ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികള്‍ ഉള്‍പെടെയാണിത്. അലോട് മെന്റിനായി ഇനി ബാക്കിയുള്ളത് 13,438 സംവരണ സീറ്റുകളാണ്.

എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട സീറ്റുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളും ചേര്‍ത്താല്‍ പോലും 12,816 അപേക്ഷകര്‍ക്ക് നല്‍കാന്‍ സീറ്റില്ലെന്ന് ഹയര്‍ സെകന്‍ഡറി വിഭാഗം ജില്ലാ വികസന സമിതി യോഗത്തില്‍ അവതരിപ്പിച്ച കണക്കില്‍ ചൂണ്ടിക്കാട്ടുന്നു.

Markandey Katju | 'വിദ്യാര്‍ഥികളുടെ ജീവിതം വച്ചാണ് കളിക്കുന്നത്, പഠിക്കാനുള്ള അവസരമൊരുക്കാനും പ്രശ്‌നം പരിഹരിക്കാനും കഴിയുന്നില്ലെങ്കില്‍ രാജിവച്ച് വീട്ടില്‍ പോണം'; സ്പീകര്‍ വേദിയിലിരിക്കെ സര്‍കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് മാര്‍കണ്ഡേയ കട് ജു

Keywords: Markandey Katju slams Kerala Government and Speaker regarding plus one seats allocation, Malappuram, News, Markandey Katju Slams, Plus One Seats Allocation, Speaker, Resignation, Muslim League, Protest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia