Follow KVARTHA on Google news Follow Us!
ad

WhatsApp | വാട്സ് ആപ് ഉപയോക്താക്കൾക്ക് കിടിലൻ ഫീച്ചർ! ഇനി സന്ദേശങ്ങൾ ഹ്രസ്വ വീഡിയോ ആയും അയക്കാം; എഴുത്തിനും ഓഡിയോയ്ക്കും പകരം പുതിയ സൗകര്യവുമായി മെറ്റ

വൈകാതെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും WhatsApp, Video Messages, Social Media, Technology
കാലിഫോർണിയ: (www.kvartha.com) വാട്സ് ആപ് കൂടുതൽ എളുപ്പവും ആകർഷകവുമാക്കാൻ കമ്പനി പുതിയ ഫീച്ചർ പുറത്തിറക്കി. ഇനി വാട്സ് ആപിൽ ഉപയോക്താക്കൾക്ക് ഹ്രസ്വ വീഡിയോകൾ അയക്കാനും സ്വീകരിക്കാനും കഴിയും. ടൈപ്പ് ചെയ്ത് അല്ലെങ്കിൽ ഓഡിയോ റെക്കോർഡ് വഴി സന്ദേശം അയയ്‌ക്കാനുള്ള ഓപ്ഷൻ ഇതുവരെ ഉണ്ടായിരുന്നു. ഇനി തൽക്ഷണ വീഡിയോ സന്ദേശവും ഉപയോഗപ്പെടുത്താം. ഇതോടെ സന്ദേശങ്ങൾ അയക്കുന്നത് മുമ്പത്തേക്കാൾ രസകരമായിരിക്കും.

News, World, California, WhatsApp, Video Messages, Social Media, Technology, Mark Zuckerberg,  Mark Zuckerberg announces WhatsApp Instant Video Messages: Here's how the feature works.

ഉപയോക്താക്കൾക്ക് അവരുടെ ചാറ്റിൽ തന്നെ ഹ്രസ്വവും വ്യക്തിഗതവുമായ സന്ദേശങ്ങൾ എളുപ്പത്തിൽ റെക്കോർഡ് ചെയ്യാനും അയയ്ക്കാനും കഴിയുമെന്ന് കമ്പനി അറിയിച്ചു. 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകളാണ് അയക്കാനാവുക. സാധാരണ വീഡിയോകളിൽ നിന്ന് ഇവ വേർതിരിച്ചറിയാൻ സാധിക്കും. വീഡിയോ സന്ദേശങ്ങൾ ചാറ്റുകളിൽ വൃത്താകൃതിയിലുള്ള രൂപത്തിൽ കാണിക്കും.

പുതിയ ഫീച്ചർ ബീറ്റ പതിപ്പിലാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്. പരീക്ഷണ കാലയളവിന് ശേഷം ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാകും. വീഡിയോ സന്ദേശം ആരംഭിക്കുന്നതിന്, ഉപയോക്താക്കൾക്ക് വോയ്‌സ് മെസേജ് ബട്ടൺ ടാപ്പുചെയ്യാം, അത് വീഡിയോ മോഡിലേക്ക് മാറും. അവിടെ, ബട്ടൺ അമർത്തിപ്പിടിക്കുന്നതോടെ ഒരു ചെറിയ വീഡിയോയുടെ റെക്കോർഡിംഗ് ആരംഭിക്കും. കൂടുതൽ സൗകര്യാർത്ഥം, റെക്കോർഡിംഗ് ലോക്ക് ചെയ്യാനും ഹാൻഡ്‌സ് ഫ്രീ വീഡിയോ ചിത്രീകരണത്തിനു ഉപയോക്താക്കൾക്ക് മുകളിലേക്ക് സ്വൈപ്പ് ചെയ്യാം.

Keywords: News, World, California, WhatsApp, Video Messages, Social Media, Technology, Mark Zuckerberg,  Mark Zuckerberg announces WhatsApp Instant Video Messages: Here's how the feature works.
< !- START disable copy paste -->

Post a Comment