Died | ഒട്ടകത്തില്‍ വാഹനമിടിച്ച് മാഹി സ്വദേശിയായ യുവാവ് മസ്ഖതില്‍ മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) മസ്ഖത്-സലാല റോഡില്‍ ഒട്ടകത്തില്‍ വാഹനമിടിച്ച് മാഹി സ്വദേശി മരിച്ചു. ഖത്വറിലെ അലി ബിന്‍ അലി എന്ന കംപനിയില്‍ സെയില്‍സ് എക്‌സിക്യൂടിവായിരുന്ന മാഹി പെരിങ്ങാടി സ്വദേശി പുതിയ പുരയില്‍ മുഹമ്മദ് അഫ്‌ലഹ്(39) ആണ് മരിച്ചത്. സുഹൃത്ത് മിസ്ബാഹി(38)നെ പരുക്കുകളോടെ സലാല സുല്‍ത്വാന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. സലാലയില്‍നിന്ന് മടങ്ങിപ്പോവുകയായിരുന്ന ഇവരുടെ വാഹനം തുംറൈതില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ കിറ്റ് പിറ്റിനടുത്തുവച്ച് ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഖത്വറില്‍ നിന്ന് പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു.

Died | ഒട്ടകത്തില്‍ വാഹനമിടിച്ച് മാഹി സ്വദേശിയായ യുവാവ് മസ്ഖതില്‍ മരിച്ചു

മസ്ഖതിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്താഹിനെയും കൂട്ടിയാണ് ഇവര്‍ സലാലയിലെത്തിയത്. കൂടെയുണ്ടായിരുന്ന എട്ട് വയസ്സുള്ള മുഹമ്മദ് ആസിലും മുഹമ്മദ് അഫ്താഹും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മ്യതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുവരാനുളള ശ്രമങ്ങള്‍ തുടങ്ങിയതായി ബന്ധുക്കള്‍ അറിയിച്ചു.

Keywords:  Malayali died in Oman after car hits camel, Kannur, News, Accidental Death, Malayali, Injury, Hospital, Treatment, Mahe, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia