SWISS-TOWER 24/07/2023

Accidental Death | സ്‌കൂടറും ലോറിയും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) സ്‌കൂടറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വേങ്ങര പുത്തനത്താണിയില്‍ അപകടം നടന്നത്. ഗാന്ധിക്കുന്നിലെ പറപ്പൂര്‍ കടവത്ത് പോക്കര്‍- സുലൈഖ ദമ്പതികളുടെ മകന്‍ ഫസലുറഹിമാന്‍ (26) ആണ് മരിച്ചത്. 
Aster mims 04/11/2022

ദേശീയപാതയില്‍ വെള്ളിയാഴ്ച (14.07.2023) രാവിലെയാണ് സംഭവം. ദേശീയപാത 66 ല്‍ പുത്തനത്താണിയ്ക്ക് സമീപം അതിരുമടയില്‍ വെച്ച് കോട്ടക്കല്‍ ഭാഗത്തുനിന്നും പുത്തനത്താണിയിലേക്ക് വരികയായിരുന്ന സ്‌കൂടറും ടോറസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. 

അപകടത്തില്‍ വാഹനത്തില്‍നിന്ന് തെറിച്ചുവീണ യുവാവ് സംഭസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. സഹോദരങ്ങള്‍: ഖൈറുന്നിസ, തബ്ശീറ, ലംഹത്ത് നൂര്‍.

Accidental Death | സ്‌കൂടറും ലോറിയും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം



Keywords:  News, Kerala, Kerala-News, Accident-News, Malappuram, Road Accident, Youth Died, Road Accident, Malappuram: Youth died in road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia