Follow KVARTHA on Google news Follow Us!
ad

Marriage | ഇങ്ങനെയും നമുക്ക് മാതൃകയാകാം; ക്ഷേത്രമുറ്റത്ത് സ്വാദിഖ് അലി തങ്ങളുടെ സാന്നിധ്യത്തില്‍ ഗീതയേയും വിഷ്ണുവിനെയും ഒന്നിപ്പിച്ച് മുസ്ലീം ലീഗ്

കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ പിന്തുണയുമായി നാടും നാട്ടുകാരും Vengara, Malappuram, Sadiq Ali, Kunhalikutty, Marriage, Temple
മലപ്പുറം: (www.kvartha.com) ഇങ്ങനെയും നമുക്ക് മാതൃകയാകാവുന്നതാണ്. വര്‍ഷങ്ങള്‍ക് മുന്‍പ് അഗതി മന്ദിരത്തിലെത്തിയ ഗീതയേയും വിഷ്ണുവിനെയും ഒന്നിപ്പിച്ച് പുതുജീവിതത്തിന് കുട പിടിച്ചിരിക്കുകയാണ് മുസ്ലീം ലീഗ്. 
വര്‍ഷങ്ങളായി വേങ്ങര വലിയോറ മനാട്ടിപ്പറമ്പിലെ റോസ്മാനറില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിനിയായ ഗീതയുടെയും, കോഴിക്കോട് കുന്നമംഗലം സ്വദേശി വിഷ്ണുവിന്റെയും വിവാഹമാണ് ഞായറാഴ്ച (09.07.2023) രാവിലെ വേങ്ങര പറമ്പില്‍ പടി അമ്മാഞ്ചേരി ഭഗവതി കാവില്‍വെച്ച് നടന്നത്.

അമ്മഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്തുവെച്ച് നടന്ന മംഗളകര്‍മത്തില്‍ സ്വാദിഖ് അലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടി സാഹിബും പിഎംഎ സലാം സാഹിബും പങ്കെടുത്തു. 

വര്‍ഷങ്ങള്‍ക് മുന്‍പ് അമ്മയോടും സഹോദരിയോടുമൊപ്പം റോസ് മനാറിലെത്തിയ ഗീതയുടെ കല്യാണം ആലോചിച്ചതും, തീരുമാനിച്ചതും, നടത്തിയതുമൊക്കെ വേങ്ങര മനാട്ടിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരായിരുന്നു. കല്യാണ ചടങ്ങുകള്‍ക്ക് ക്ഷേത്ര കമിറ്റി എല്ലാത്തിനും കൂടെ നിന്നു. 

വേങ്ങര പഞ്ചായത് 12-ാം വാര്‍ഡ് മുസ്ലിം യൂത് ലീഗ് കമിറ്റിയുടെ നേത്യത്വത്തിലാണ് വിവാഹം നടത്തിയത്. പല കരണങ്ങളാലും ഒറ്റപെട്ട് പോവുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും താമസിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് എംഇ ട്രസ്റ്റിന് കീഴിലുള്ള റോസ് മാനര്‍.

ഇവിടെ വര്‍ഷങ്ങള്‍ക്കുമുമ്പ് അമ്മയോടും സഹോദരിയോടുമൊപ്പം എത്തിയതാണ് ഗീതയും. വാര്‍ഡ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കല്യാണക്കത്ത് അടിച്ച് ക്ഷണിച്ച പരിപാടിയില്‍ ജാതി - മത- രാഷ്ട്രീയ ഭേദ്യമന്യേ നിരവധി പേരാണ് പങ്കെടുത്തത്.

വിവാഹം നടത്തി കൊടുക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും വൈവാഹിക ജീവിതത്തിലേക്ക് പുതു ചുവട് വെക്കുന്ന വിഷ്ണുവിനും ഗീതക്കും മംഗളാശംസകള്‍ നേരുന്നതായും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജെനറല്‍ സെക്രടറി പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. 

വിവാഹത്തിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് പ്രത്യേക സല്‍ക്കാരവും ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. സമാനമായ രീതിയില്‍ ഇതിനുമുമ്പും വിവാഹം ലീഗ് പ്രവര്‍ത്തകര്‍ നടത്തി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും വിവാഹം നടത്താന്‍ ഒരു നാട് കൈകോര്‍ത്തപ്പോള്‍, സൗഹാര്‍ധത്തിന്റെയും നന്മയുടെയും മനോഹരമായ ആവിഷ്‌കാരമായി അത് മാറി.

News, Kerala, Kerala-News, Religion, Religion-News, Vengara, Malappuram, Sadiq Ali, Kunhalikutty, Marriage, Temple, Malappuram: Muslim League conduct Geetha and Vishnu's marriage at Vengara temple.


Keyaords: News, Kerala, Kerala-News, Religion, Religion-News, Vengara, Malappuram, Sadiq Ali, Kunhalikutty, Marriage, Temple, Malappuram: Muslim League conduct Geetha and Vishnu's marriage at Vengara temple.




Post a Comment