മലപ്പുറം: (www.kvartha.com) നിലമ്പൂര്‍ അമരമ്പലത്ത് ബുധനാഴ്ച (05.07.2023) പുലര്‍ചെ പുഴയില്‍ കാണാതായ മുത്തശ്ശിയെയും 12 കാരിയെയും വ്യാഴാഴ്ചത്തെ (06.07.2023) തിരച്ചിലിലും കണ്ടെത്താനായില്ല. നിലമ്പൂര്‍ അമരമ്പലത്തെ സുശീല (60), ഇവരുടെ പേരകുട്ടി അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താന്‍ ഉള്ളത്. വ്യാഴാഴ്ചത്തെ തിരച്ചില്‍ വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. വെള്ളിയാഴ്ച (07.07.2023) വീണ്ടും തിരച്ചില്‍ തുടരും.
ഒരു കുടുംബത്തിലെ അഞ്ചുപേരെയാണ് ബുധനാഴ്ച രാവിലെ പുഴയില്‍ കാണാതായത്. രക്ഷാപ്രവര്‍ത്തനത്തിനിലെ മൂന്നുപേരെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. ഒരു സ്ത്രീയെ മൂന്നു കിലോമീറ്റര്‍ അകലെ നിന്നും രണ്ടു കുട്ടികളെയും നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. കാണാതായ മറ്റു രണ്ടുപേര്‍ക്കായി തിരച്ചിലും തുടരുകയായിരുന്നു. എന്നാല്‍ തിരച്ചില്‍ തുടങ്ങി രണ്ടാം ദിവസവും ഇരുവരേയും കണ്ടെത്താനായിട്ടില്ല.
അതിനിടെ ചങ്ങനാശേരി തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠ വയല്‍ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. വൈകിട്ട് മുന്നരയോടെയാണ് ദാരുണ സംഭവമുണ്ടായത്. ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്.
Keywords: News, Kerala, Kerala-News, Local-News, Regional-News, Malappuram, Grandmother, Granddaughter, Drowned, Flood, River, Malappuram: Grandmother and granddaughter who were drowned in flood could not be found.