മലപ്പുറം: (www.kvartha.com) വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്‌കൂടറില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മലപ്പുറം പള്ളിക്കല്‍ ബസാറിനടുത്ത് റൊട്ടിപ്പീടികയില്‍ താമസിക്കുന്ന പാണമ്പ്ര തോന്നിയില്‍ സെയ്തലവിയുടെ മകന്‍ കല്ലുവളപ്പില്‍ ശാഹുല്‍ ഹമീദ് (27) ആണ് മരിച്ചത്.
ശാഹുല്‍ ഹമീദിന്റെ വിവാഹം ഈ മാസം 16 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിന്റെ ഒരുക്കങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായുണ്ടായ അപകടം യുവാവിന്റെ ജീവന്‍ കവര്‍ന്നത്. പള്ളിക്കല്‍ ബസാറിലെ കോഴിക്കടയില്‍ ജീവനക്കാരനായിരുന്ന ശാഹുല്‍ ഹമീദ് ജോലി കഴിഞ്ഞ് പോകുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.
കടയില്‍ നിന്നും റൊട്ടിപ്പീടികയിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നതിനിടെ സഞ്ചരിച്ചിരുന്ന സ്‌കൂടര്‍ നിയന്ത്രണംവിട്ട് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടന്‍തന്നെ സമീപവാസികള്‍ ചേര്‍ന്ന് കോഴിക്കോട് മെഡികല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് - സുലൈഖ, സഹോദരങ്ങള്‍ - ഫസീല, ബുശ്‌റ, മുബശിറ, ഫിദ, ദില്‍ക്കാസ.
Keywords: News, Kerala, Kerala-News, Accident-News, Malappuram, Road Accident, Accidental Death, Youth, Died, Malappuram: 27 year old died in road accident.