മുംബൈ: (www.kvartha.com) രാജ്യത്ത് തക്കാളി വില വരും ദിവസങ്ങളില്‍ 300 രൂപ പ്രകടക്കുമെന്നാണ് സൂചന. ഡെല്‍ഹിയില്‍ സബ്സിഡി നിരക്കില്‍ കേന്ദ്ര സര്‍കാര്‍ തക്കാളി എത്തിച്ചിട്ടുണ്ട്. 90 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. എന്നാല്‍ രണ്ട് കിലോ തക്കാളി മാത്രമാണ് ഒരാള്‍ക്ക് വാങ്ങാന്‍ സാധിക്കുക.
അതിനിടെ രാജ്യത്തുടനീളം തക്കാളി വില കുതിച്ചുയരുന്നതിനിടയില്‍ തക്കാളി വിറ്റ് ഒരു മാസം കൊണ്ട് കോടീശ്വരനായ കര്‍ഷകന്റെ വാര്‍ത്തയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ തുക്കാറാം ഭാഗോജി ഗയാക്കറും കുടുംബവുമാണ് തക്കാളി വിറ്റ് നേടിയത് കോടികള്‍.
തക്കാളി വില കത്തിക്കയറിയതോടെ ഒരു മാസം കൊണ്ട് 13,000 തക്കാളി പെട്ടികള്‍ വിറ്റ് 1.5 കോടിയിലധികമാണ് തുക്കാറാം സമ്പാദിച്ചത്. തുക്കാറാമിന് 18 ഏകര്‍ കൃഷിഭൂമിയും മകന് 12 ഏകര്‍ കൃഷി ഭൂമിയും ഉണ്ട്. തുക്കാറാമിനൊപ്പം മകന്‍ ഈശ്വര്‍ ഗയാക്കറും മരുമകള്‍ സൊനാലിയും ചേര്‍ന്നാണ് തക്കാളി കൃഷി ചെയ്യുന്നത്.
തുക്കാറാമിന്റെ മരുമകള്‍ സൊനാലി നടീല്‍, വിളവെടുപ്പ്, പാകിങ് തുടങ്ങിയ ജോലികള്‍ കൈകാര്യം ചെയ്യുമ്പോള്‍, മകന്‍ ഈശ്വര്‍ വില്‍പന, നടത്തിപ്പ്, സാമ്പത്തിക ആസൂത്രണം എന്നിവ കൈകാര്യം ചെയ്യുന്നു. അനുകൂലമായ വിപണി സാഹചര്യങ്ങള്‍ അനുഭവിച്ചറിഞ്ഞതിനാല്‍ കഴിഞ്ഞ മൂന്ന് മാസത്തെ കഠിനാധ്വാനത്തിന് ഈ കര്‍ഷകര്‍ക്ക് നല്ല ഫലമാണ് ലഭിച്ചത്. ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പെട്ടിക്ക് 1,000 രൂപ മുതല്‍ 2,400 രൂപ വരെ വിലയ്ക്ക് തക്കാളി വില്‍ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.
വിള കീടങ്ങളില്‍ നിന്ന് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ രാസവളങ്ങളെയും കീടനാശിനികളെയും കുറിച്ചുള്ള അറിവ് സഹായിക്കുമെന്നും തുക്കാറാം പറഞ്ഞു. ഇതോടെ പൂനെ ജില്ലയിലെ ജുന്നാര്‍ എന്ന നഗരത്തില്‍ ഇപ്പോള്‍ തക്കാളി കൃഷി ചെയ്യുന്ന നിരവധി കര്‍ഷകര്‍ കോടീശ്വരന്മാരായി.
തക്കാളി വില്‍പനയിലൂടെ ഒരു മാസം കൊണ്ട് 80 കോടി രൂപയുടെ ബിസിനസ് ഉണ്ടാക്കിയ കമിറ്റി, പ്രദേശത്തെ 100 ഓളം സ്ത്രീകള്‍ക്ക് തൊഴിലും നല്‍കിയിരിക്കുകയാണ്. നാരായണ്ഗഞ്ചില്‍ സ്ഥിതി ചെയ്യുന്ന ജുന്നു അഗ്രികള്‍ചറല്‍ പ്രൊഡക്സ് മാര്‍കറ്റ് കമിറ്റിയുടെ മാര്‍കറ്റില്‍, നല്ല ഗുണനിലവാരമുള്ള 20 കിലോഗ്രാം തക്കാളിക്ക് ഏറ്റവും ഉയര്‍ന്ന വില 2,500 രൂപയായിരുന്നു, അതായത് കിലോഗ്രാമിന് 125 രൂപ.
ഈയാഴ്ച കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള കര്‍ഷക കുടുംബം 2000 പെട്ടി തക്കാളി വിറ്റ് 38 ലക്ഷം രൂപ നേടിയതും വാര്‍ത്തയായിരുന്നു.
Keywords: News, National, National-News, Agriculture, Agriculture-News, Maharashtra, Farmer, Agriculture, Millionaire, Tomato, Maharashtra farmer becomes millionaire in a month by selling tomatoes.