Follow KVARTHA on Google news Follow Us!
ad

Stay Refused | മാര്‍ക് ലിസ്റ്റ് വിവാദത്തില്‍ ഏഷ്യാനെറ്റ് റിപോര്‍ടര്‍ക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ല

അഖില നന്ദകുമാറിന്റെ ആവശ്യം ഹൈകോടതി തളളി Stay, Refused, HC, Asianet, Akhila Nandakumar, Maharajas Marklist, , PV Anvar, Case
കൊച്ചി: (www.kvartha.com) മഹാരാജാസ് കോളജിലെ മാര്‍ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ ഏഷ്യാനെറ്റ് റിപോര്‍ടര്‍ക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ല. ഹൈകോടതിയുടേതാണ് നടപടി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന റിപോര്‍ടര്‍ അഖില നന്ദകുമാറിന്റെ ആവശ്യം കോടതി തളളി. 

അഖില അന്വേഷണവുമായി സഹകരിച്ചേ പറ്റൂവെന്ന് കോടതി പറഞ്ഞു. അതോടൊപ്പം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇന്‍ഡ്യന്‍ പ്രസിഡന്റാണെങ്കില്‍ പോലും ഇളവ് നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

എസ് എഫ് ഐ സംസ്ഥാന സെക്രടറി ആര്‍ഷോ നല്‍കിയ പരാതിയിലാണ് മാര്‍ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്ത റിപോര്‍ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ടര്‍ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസെടുത്തിരിക്കുന്നത്.

News, Kerala, Kerala-News, News-Malayalam, Stay, Refused, HC, Asianet, Akhila Nandakumar, Maharajas Marklist, Case, Maharajas marklist case; High Court dismissed Asianet news reporter Akhila Nandakumar's request.


മഹാരാജാസ് കോളജിലെ ആര്‍കിയോളജി വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ വിനോദ് കുമാറാണ് കേസിലെ ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിന്‍സിപല്‍ ഡോ. വി എസ് ജോയ് രണ്ടാം പ്രതിയും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മൂന്നാം പ്രതിയും മഹാരാജാസിലെ വിദ്യാര്‍ഥി സി എ ഫാസില്‍ നാലാം പ്രതിയുമാണ്. ഇവര്‍ക്ക് പുറമെയാണ് കെഎസ്യു ഉയര്‍ത്തിയ ആരോപണം തത്സമയം റിപോര്‍ട് ചെയ്തുവെന്നതിന്റെ പേരില്‍ മാത്രം ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ടര്‍ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയത്.

കഴിഞ്ഞ ജൂണ്‍ ആറിനാണ് മഹാരാജാസ് കോളജില്‍ വ്യാജരേഖാ കേസിലെ കെ എസ് യു പ്രതിഷേധം അഖില റിപോര്‍ട് ചെയ്തത്. കെ എസ് യു പ്രവര്‍ത്തകര്‍ പ്രിന്‍സിപലുമായി സംസാരിക്കുന്ന മുറിയിലേക്ക് അഖില പ്രവേശിക്കുകയും ഇവിടെവെച്ച് പ്രിന്‍സിപലിന്റെയും കെ എസ് യു പ്രവര്‍ത്തകരുടെയും തത്സമയ പ്രതികരണം തേടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് കെ എസ് യു യൂനിറ്റ് പ്രസിഡന്റ് ഉന്നയിച്ച പി എം ആര്‍ഷോക്കെതിരായ മാര്‍ക് ലിസ്റ്റ് ആരോപണം, രാഷ്ട്രീയ ആരോപണമെന്ന തരത്തില്‍ അഖില റിപോര്‍ട് ചെയ്തത്. ഇതിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം കോടതി നടപടിയെ അഭിനന്ദിച്ചുകൊണ്ട് പിവി അന്‍വര്‍ എംഎല്‍എ രംഗത്തെത്തി. പുതിയ മീഡിയ നവീകരണ പ്രസ്ഥാനത്തിന്റെ അമരത്ത് ഹൈകോടതി തന്നെ വരുന്ന കാഴ്ച്ച മനോഹരമാണെന്ന് അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു. 

News, Kerala, Kerala-News, News-Malayalam, Stay, Refused, HC, Asianet, Akhila Nandakumar, Maharajas Marklist, Case, Maharajas marklist case; High Court dismissed Asianet news reporter Akhila Nandakumar's request.


ഫേസ്ബുക് കുറിപ്പ്: 

ബഹുമാനപ്പെട്ട ഹൈകോടതി തന്നെ പുതിയ 'മീഡിയ നവീകരണ പ്രസ്ഥാനത്തിന്റെ' അമരത്ത് വരുന്ന മനോഹരമായ കാഴ്ച്ച.. 

ഏതൊരു പൗരനുമുള്ള അതേ അവകാശമേ ഈ നാട്ടിലെ മാപ്രകള്‍ക്കുമുള്ളൂ..

 

Keywords: News, Kerala, Kerala-News, News-Malayalam, Stay, Refused, HC, Asianet, Akhila Nandakumar, Maharajas Marklist, Case, Maharajas marklist case; High Court dismissed Asianet news reporter Akhila Nandakumar's request.

Post a Comment