Follow KVARTHA on Google news Follow Us!
ad

Senthil Balaji | സെന്തില്‍ ബാലാജിയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലെ വിധിയില്‍ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത; തുടര്‍ നടപടികള്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കും

മന്ത്രിയെ വിട്ടയയ്ക്കാമെന്ന അഭിപ്രായവും ഉണ്ടായി Madras High Court, Senthil Balaji Case, Habeas Corpus Plea, Chief Justice, National News
ചെന്നൈ: (www.kvartha.com) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റു ചെയ്ത തമിഴ് നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ഭാര്യ മേഘല സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലെ വിധിയില്‍ ഹൈകോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്ന അഭിപ്രായം. അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന ഭാര്യ മേഘലയുടെ വാദം അംഗീകരിച്ച് മന്ത്രിയെ വിട്ടയയ്ക്കാമെന്ന് ജസ്റ്റിസ് നിഷ ബാനു നിലപാടെടുത്തപ്പോള്‍, ഇഡിക്കു വീഴ്ചയില്ലെന്നും മന്ത്രി ആശുപത്രിയില്‍ കഴിഞ്ഞ കാലാവധി കസ്റ്റഡിയായി കണക്കാക്കേണ്ടെന്നുമുള്ള നിലപാടിലാണ് ജസ്റ്റിസ് ഭരത ചക്രവര്‍ത്തി.

എന്നാല്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കുമെന്ന് രണ്ടു ജഡ്ജിമാരും വ്യക്തമാക്കി. ഇതോടെ, ഹര്‍ജിയിലെ തുടര്‍നടപടികള്‍ ചീഫ് ജസ്റ്റിസ് സഞ്ജയ് വിജയകുമാര്‍ ഗഗന്‍പുര്‍വാല തീരുമാനിക്കും. രണ്ടംഗ ബെഞ്ചിലേക്ക് ഒരു ജഡ്ജിയെക്കൂടി നിയോഗിക്കാനാണ് നീക്കം. തുടര്‍ന്നു വീണ്ടും വാദം കേള്‍ക്കും. ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് അന്തിമവിധി പ്രഖ്യാപിക്കും.

ഇക്കഴിഞ്ഞ ജൂണ്‍ 14ന് അഴിമതി ആരോപണത്തെ തുടര്‍ന്ന് ഇഡി അറസ്റ്റു ചെയ്ത സെന്തില്‍, നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നിലവില്‍ ബൈപാസ് ശസ്ത്രക്രിയയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നു.

നേരത്തെ ജയലളിത സര്‍കാരിന്റെ ഭരണകാലത്ത് മന്ത്രിയായിരുന്ന സെന്തില്‍ തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇഡി പരിശോധന നടത്തിയത്. സെന്തിലിന്റെ സഹോദരന്റെ വീട്ടിലും ഓഫീസിലും എല്ലാം പരിശോധന നടന്നു.

സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്നു നീക്കിയ ഉത്തരവ് നിയമോപദേശം തേടാനെന്ന പേരില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചതും വിവാദമായിരുന്നു. പിന്നാലെ മന്ത്രിസഭയുടെ പൂര്‍ണ അധികാരം തനിക്കാണെന്നും സെന്തില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുമെന്നും വ്യക്തമാക്കുന്ന കത്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കൈമാറി.

Madras High Court delivers split verdict in Senthil Balaji case, Chennai, News, Politics, Enforcement Directors, Madras High Court, Senthil Balaji Case, Habeas Corpus Plea, Chief Justice, National

മന്ത്രിയെ പുറത്താക്കാന്‍ ഭരണഘടനാപരമായി അധികാരമുണ്ടെന്ന് അവകാശപ്പെട്ടാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. എന്നാല്‍, അറ്റോര്‍ണി ജെനറലിന്റെ നിയമോപദേശം തേടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശിച്ചതിന് പിന്നാലെയാണ് മണിക്കൂറുകള്‍ക്കകം ഉത്തരവ് മരവിപ്പിച്ചതെന്ന് രാജ്ഭവന്‍ വിശദീകരിച്ചു.

Keywords: Madras High Court delivers split verdict in Senthil Balaji case, Chennai, News, Politics, Enforcement Directors, Madras High Court, Senthil Balaji Case, Habeas Corpus Plea, Chief Justice, National.

Post a Comment