MP Post | തേനി എംപി ഒപി രവീന്ദ്രനാഥിന്റെ വിജയം അസാധുവാക്കി മദ്രാസ് ഹൈകോടതി; അണ്ണാഡിഎംകെയ്ക്ക് നഷ്ടമായത് ഏക പാര്‍ലമെന്റ് അംഗത്തെ
Jul 6, 2023, 16:10 IST
ചെന്നൈ: (www.kvartha.com) തേനി എംപി ഒപി രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പു വിജയം അസാധുവാക്കി മദ്രാസ് ഹൈകോടതിയുടെ ഉത്തരവ്. എന്നാല്‍, ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് എസ് എസ് സുന്ദര്‍, രവീന്ദ്രനാഥിന് അപീല്‍ നല്‍കാനായി ഉത്തരവ് നടപ്പാക്കുന്നത് ഒരുമാസത്തേക്ക് തടഞ്ഞുവച്ചു.
തിരഞ്ഞെടുപ്പു വിജയം അസാധുവാക്കിയതോടെ
അണ്ണാഡിഎംകെയ്ക്ക് തമിഴ് നാട്ടിലുള്ള ഏക എംപി സ്ഥാനമാണ് നഷ്ടപ്പെട്ടത്. അണ്ണാഡിഎംകെ വിമത നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ പനീര്‍സെല്‍വത്തിന്റെ മകനാണ് രവീന്ദ്രനാഥ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 76,319 വോടിന്റെ ഭൂരിപക്ഷത്തിലാണ് രവീന്ദ്രനാഥ് വിജയിച്ചത്.
എന്നാല്‍, ഈ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തേനി ലോക്‌സഭാ മണ്ഡലത്തിലെ വോടറായ മിലാനിയാണ് മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. വോടിനായി എംപി തിരഞ്ഞെടുപ്പ് സമയത്ത് പണം നല്‍കി, അധികാര ദുര്‍വിനിയോഗം നടത്തി എന്ന് തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രവീന്ദ്രനാഥ് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.
തിരഞ്ഞെടുപ്പു വിജയം അസാധുവാക്കിയതോടെ
അണ്ണാഡിഎംകെയ്ക്ക് തമിഴ് നാട്ടിലുള്ള ഏക എംപി സ്ഥാനമാണ് നഷ്ടപ്പെട്ടത്. അണ്ണാഡിഎംകെ വിമത നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ പനീര്‍സെല്‍വത്തിന്റെ മകനാണ് രവീന്ദ്രനാഥ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 76,319 വോടിന്റെ ഭൂരിപക്ഷത്തിലാണ് രവീന്ദ്രനാഥ് വിജയിച്ചത്.
Keywords: Madras high court cancels election of AIADMK MP O P Ravindranath; order suspended for one month, Chennai, News, Politics, Madras high court, Cancels Election Of AIADMK MP O P Ravindranath, Voter, Petition, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.