Missing Children | രാജ്യത്ത് 5 വർഷത്തിനിടെ 2.12 ലക്ഷം കുട്ടികളെ കാണാതായി; ബഹുഭൂരിഭാഗവും പെൺകുട്ടികൾ; പട്ടികയിൽ ഒന്നാമത് മധ്യപ്രദേശ്

 


ന്യൂഡെൽഹി: (www.kvartha.com) കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2.12 ലക്ഷം കുട്ടികളെ രാജ്യത്ത് കാണാതായിട്ടുണ്ടെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ കാണാതായ 2.40 ലക്ഷം കുട്ടികളെ കണ്ടെത്തിയതായും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. 2018 മുതൽ കാണാതായ 2.75 ലക്ഷം കുട്ടികളിൽ 2.12 ലക്ഷവും പെൺകുട്ടികളാണ്. കണ്ടെത്തിയ 2.40 ലക്ഷം കുട്ടികളിൽ 1.73 ലക്ഷമാണ് പെൺകുട്ടികളുള്ളത്.

Missing Children | രാജ്യത്ത് 5 വർഷത്തിനിടെ 2.12 ലക്ഷം കുട്ടികളെ കാണാതായി; ബഹുഭൂരിഭാഗവും പെൺകുട്ടികൾ; പട്ടികയിൽ ഒന്നാമത് മധ്യപ്രദേശ്

പട്ടികയിൽ ഒന്നാമത് മധ്യപ്രദേശ് ആണ്. 49,024 പെൺകുട്ടികളെയും 12,075 ആൺകുട്ടികളെയും ആണ് മധ്യപ്രദേശിൽ നിന്നും കാണാതായത്. 49, 129 കുട്ടികളെ കാണാതായ പശ്ചിമബംഗാൾ ആണ് രണ്ടാം സ്ഥാനത്ത്. അഞ്ചു വർഷത്തിനിടെ 27,538 കുട്ടികളെ കാണാതായതോടെ കർണാടകയാണ് പട്ടികയിൽ മൂന്നാമതുള്ളത്.

കാണാതാവുകയും കണ്ടെത്തുകയും ചെയ്ത കുട്ടികളെ ട്രാക്ക് ചെയ്യുന്ന ട്രാക്ക് ചൈൽഡ് പോർട്ടൽ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പോർട്ടലിനായി നടപടിക്രമങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും
ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഉൾപെടെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അറിയിപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Keywords: News, National, New Delhi, Missing, Children, Smriti Irani, Child Tracking Portal, Madhya Pradesh, Child Development, Madhya Pradesh tops the list of missing children since 2018


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia