SWISS-TOWER 24/07/2023

Cheetah | 4 മാസത്തിനിടെ 8-ാമത്തെ സംഭവം; ആഫ്രികയില്‍നിന്ന് ഇന്‍ഡ്യയിലെത്തിച്ച ചീറ്റപ്പുലികളില്‍ ഒരെണ്ണം കൂടി ചത്തു

 


ADVERTISEMENT

ഭോപാല്‍: (www.kvartha.com) ആഫ്രികയില്‍ നിന്ന് ഇന്‍ഡ്യയിലെത്തിച്ച ചീറ്റപ്പുലികളില്‍ ഒരെണ്ണം കൂടി ചത്തു. വെള്ളിയാഴ്ച (14.07.2023) പുലര്‍ചെയാണ് കുനോ നാഷണല്‍ പാര്‍കില്‍ ആഫ്രികന്‍ ചീറ്റയായ സൂരജിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 
Aster mims 04/11/2022

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെയും നാല് മാസത്തിനിടെ എട്ടാമത്തെയും ചീറ്റയാണ് ചത്തത്. ചൊവ്വാഴ്ച ദേശീയ പാര്‍ക്കില്‍ മറ്റൊരു ആണ്‍ ചീറ്റയായ തേജസിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഒരു പെണ്‍ചീറ്റയുമായി അക്രമാസക്തമായ പോരാട്ടത്തിന് ശേഷമുണ്ടായ ഞെട്ടലിനെ തുടര്‍ന്നാണ് തേജസ് ചത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മാര്‍ച് 27 ന് സാഷ എന്ന പെണ്‍ ചീറ്റ വൃക്കരോഗം മൂലം ചത്തിരുന്നു. ഏപ്രില്‍ 23 ന് ഉദയ് എന്ന ചീറ്റയും അസുഖം കാരണം ചത്തു. മെയ് 9 ന് ദക്ഷ എന്ന പെണ്‍ ചീറ്റ ഇണചേരല്‍ ശ്രമത്തിനിടെ ആണ്‍ ചീറ്റയുടെ ആക്രമണത്തില്‍ ചത്തു. അതിനിടെ നിര്‍ജലീകരണം കാരണം രണ്ട് ചീറ്റക്കുഞ്ഞുങ്ങളും ചത്തു. 

ചീറ്റകളുടെ മരണം സ്വാഭാവികമാണെന്നും അസ്വഭാവികതകളില്ലെന്നുമാണ് കേന്ദ്ര നിലപാട്. നമീബിയയില്‍നിന്നും സൗതാഫ്രികയില്‍നിന്നും 20 ചീറ്റകളെയാണ് മധ്യപ്രദേശിലേക്ക് കൊണ്ടുവന്നത്. ഇതില്‍ ആറെണ്ണം ചത്തു. ഒരു പെണ്‍ചീറ്റ ഇന്‍ഡ്യയിലെത്തിയ ശേഷമാണ് പ്രസവിച്ചത്. അതിലെ രണ്ട് കുട്ടികളാണ് ചത്തത്. 

ചീറ്റ പദ്ധതിയുടെ മേല്‍നോട്ടത്തിനായി കേന്ദ്ര സര്‍കാര്‍ മേയ് അവസാനം ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. മുതിര്‍ന്ന കേന്ദ്ര സര്‍കാര്‍ ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും ഉള്‍പെടുന്ന 11 അംഗ സമിതിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്ത് നടപ്പാക്കിയതാണ് ചീറ്റ പ്രൊജക്ട്. ചീറ്റകളെ സംരക്ഷിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയെന്നും ഊര്‍ജിതമായി നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

Cheetah | 4 മാസത്തിനിടെ 8-ാമത്തെ സംഭവം; ആഫ്രികയില്‍നിന്ന് ഇന്‍ഡ്യയിലെത്തിച്ച ചീറ്റപ്പുലികളില്‍ ഒരെണ്ണം കൂടി ചത്തു


Keywords:  News, National, National-News, Madhya Pradesh, Cheetah, Died, Kuno National Park,
Madhya Pradesh: One more cheetah dies at Kuno National Park. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia