ഗ്വാളിയര്‍: (www.kvartha.com) കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ആദിവാസി യുവാവിന്റെ ശരീരത്തില്‍ മൂത്രമൊഴിച്ച് പരസ്യമായി അപമാനിക്കുന്ന ബിജെപി നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ബിജെപി നേതാവ് പ്രവേശ് ശുക്ലയാണ് തൊഴിലാളിയുടെ ദേഹത്ത് മൂത്രമൊഴിച്ച് അപമാനിച്ചത്.
പിന്നാലെ കടുത്ത നടപടിയുമായി മധ്യപ്രദേശ് സര്‍കാര്‍ രംഗത്തെത്തുകയും ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച പ്രതി പ്രവേഷ് ശുക്ലയുടെ അനധികൃധ കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമ പ്രകാരം കേസെടുത്തതായും അധികൃതര്‍ അറിയിച്ചിരുന്നു.
ഇപ്പോഴിതാ, ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന വീഡിയോ വലിയ ജനരോഷമുയര്‍ത്തിയതിന് ദിവസങ്ങള്‍ക്കു പിന്നാലെ സമാനമായ മറ്റൊരു അതിക്രമം കൂടി മധ്യപ്രദേശില്‍നിന്നുതന്നെ റിപോര്‍ട് ചെയ്തിരിക്കുന്നത് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.
ഗ്വാളിയറില്‍ ഓടുന്ന കാറിനുള്ളില്‍ യുവാവിനെ മര്‍ദിച്ചും നിര്‍ബന്ധിപ്പിച്ചു കാലുനക്കിച്ചും ഒരു സംഘം രസിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണുന്നത്. തുടര്‍ന്ന് 'ഗോലു ഗുര്‍ജര്‍' പിതാവാണെന്ന് പറയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് ഉള്ളം കാല്‍ നക്കാന്‍ യുവാവിനെ നിര്‍ബന്ധിച്ചു. പ്രതികള്‍ യുവാവിന്റെ മുഖത്തടിക്കുകയും അശ്ലീലപ്രയോഗം നടത്തുകയും ചെയ്യുന്നുണ്ട്. പ്രചരിക്കുന്ന മറ്റൊരു വിഡിയോ ക്ലിപില്‍ ചെരിപ്പുകൊണ്ട് യുവാവിന്റെ മുഖത്തടിക്കുകയും ചെയ്യുന്നത് കാണാം.
സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതിനുപിന്നാലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്വാളിയര്‍ ജില്ലയിലെ ദാബ്ര ടൗണ്‍ സ്വദേശികളാണ് പ്രതികളും അതിക്രമത്തിന് ഇരയായ വ്യക്തിയും. ഓടുന്ന കാറിനുള്ളില്‍ യുവാവിനെ നിരവധി തവണ പ്രതികളില്‍ ഒരാള്‍ മര്‍ദിക്കുന്നുണ്ട്.
സംഭവുമായി ബന്ധപ്പെട്ടു രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഫൊറന്‍സിക് പരിശോധനയ്ക്കായി വീഡിയോ അയക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: News, National, National-News, Crime, Crime-News, Madhya Pradesh, Attacked, Moving Car, Arrested, Madhya Pradesh man attacked another man in moving car.Video from Gwalior, Madhya Pradesh. Golu Gurjar and his friends are seen thrashing Mohsin with slippers and forcing him to lick his feet while abusing him.
— Mohammed Zubair (@zoo_bear) July 8, 2023
C'C : @ChouhanShivraj @drnarottammisra @DGP_MP pic.twitter.com/59yvnu9Lk6