2018 ജൂലൈ രണ്ടിന് പുലര്‍ചെയാണ് എറണാകുളം മഹാരാജാസ് കോളജില്‍ വച്ച് എസ് എഫ് ഐ ഇടുക്കി ജില്ലാ കമിറ്റി അംഗവും മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുമായ സഖാവ് അഭിമന്യുവിനെ എസ് ഡി പി ഐ - കാംപസ് ഫ്രണ്ട് മതതീവ്രവാദി സംഘം അരുംകൊല ചെയ്തതെന്നും ബേബി ഓര്‍ത്തെടുക്കുന്നു.
ശാസ്ത്രജ്ഞന്‍ ആകണമെന്ന മോഹത്തോടെ, വട്ടവടയിലെ ഒറ്റമുറി വീട്ടിലെ സാധു കുടുംബത്തിന്റെ ആകെ പ്രതീക്ഷകള്‍ നെഞ്ചേറ്റിയാണ് അഭിമന്യു രസതന്ത്ര ബിരുദപഠനത്തിനായി മഹാരാജാസില്‍ ചേര്‍ന്നത്. നാടിനു മുതല്‍ക്കൂട്ടാകുമായിരുന്ന, എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി നടന്നിരുന്ന, നിഷ്‌കളങ്കത മുഖമുദ്രയാക്കിയ ഒരു കുരുന്നിനെയാണ് വര്‍ഗീയവിഷം പൂണ്ട മതതീവ്രവാദി കൂട്ടം ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കിയതെന്നും ബേബി പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
സഖാവ് അഭിമന്യുവിന്റെ ധീര രക്തസാക്ഷിത്വത്തിന് 5 വയസ്സ്. 2018 ജൂലൈ 2 ന് പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളജില്‍ വച്ച് എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ സഖാവ് അഭിമന്യുവിനെ എസ്ഡിപിഐ - ക്യാമ്പസ് ഫ്രണ്ട് മതതീവ്രവാദി സംഘം അരുംകൊല ചെയ്തത്.
ശാസ്ത്രജ്ഞന്‍ ആകണമെന്ന മോഹത്തോടെ, വട്ടവടയിലെ ഒറ്റമുറി വീട്ടിലെ സാധു കുടുംബത്തിന്റെ ആകെ പ്രതീക്ഷകള്‍ നെഞ്ചേറ്റിയാണ് അഭിമന്യു രസതന്ത്ര ബിരുദപഠനത്തിനായി മഹാരാജാസില്‍ ചേര്‍ന്നത്.നാടിനു മുതല്‍ക്കൂട്ടാകുമായിരുന്ന , എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി നടന്നിരുന്ന, നിഷ്‌കളങ്കത മുഖമുദ്രയാക്കിയ ഒരു കുരുന്നിനെയാണ് വര്‍ഗീയവിഷം പൂണ്ട മതതീവ്രവാദി കൂട്ടം ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കിയത്.
അഭിമന്യു രക്തസാക്ഷി ദിനത്തില്‍ സഖാവിന്റെ ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നു വരുമ്പോള്‍ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ശേഷം ഒരിക്കല്‍ സഖാവിന്റെ വീട്ടിലേക്ക് പോയ ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിയെത്തും.
കൊടും കാട്ടിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്ത് വട്ടവട പഞ്ചായത്തിലെ കൊട്ടകാമ്പൂരിലെ അഭിമന്യുവിന്റെ വീട്ടിലേക്ക് എത്തിയത് ദുഃഖം ഘനീഭവിച്ച ഒരു ഗ്രാമത്തിലൂടെ ആയിരുന്നു.
അഭിമന്യുവിന്റെ എസ്എസ്എല്‍സി ബുക്കും പ്ലസ് ടു മാര്‍ക്ക് ലിസ്റ്റും ഒക്കെ അടങ്ങുന്ന ഒരു ഫയല്‍ അഭിമന്യുവിന്റെ അച്ഛന്‍ സഖാവ് മനോഹരന്‍ എന്റെ കയ്യിലേക്ക് നീട്ടി.
അഭിമന്യുവിന് കിട്ടിയ ചില സര്‍ട്ടിഫിക്കറ്റുകള്‍, ചെയുടെ ബോളിവിയന്‍ ഡയറി പോലെയുള്ള ചില പുസ്തകങ്ങള്‍ അയാളുടെ ചില കുറിപ്പുകള്‍ അതൊക്കെയായിരുന്നു ആ ഒറ്റമുറി വീട്ടിലെ വിലമതിക്കാനാവാത്ത സമ്പത്തുകള്‍.
പ്രിയപ്പെട്ട അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ രക്തപുഷ്പങ്ങള്‍.
Keywords: MA Baby Facebook post about Abhimanyu, Thiruvananthapuram, News, MA Baby Facebook Post, Abhimanyu, Politics, Student, Mark List, Kerala.