Follow KVARTHA on Google news Follow Us!
ad

Accident | വീടിന് മുകളില്‍ കെഎസ്ഇബിയുടെ കരാര്‍ ലോറി വീണ സംഭവം; വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെന്ന് കുടുംബം

5 ദിവസമായിട്ടും വാഹനം മാറ്റിയില്ല Accident, Lorry, Idukki, Family, Police
ഇടുക്കി: (www.kvartha.com) പനംകുട്ടിയില്‍ വീടിന് മുകളിലേക്ക് കെഎസ്ഇബിയുടെ കരാര്‍ ലോറി വീണതിന് പിന്നാലെ ഈ മഴക്കാലത്ത് ദുരിതത്തിലായി കുടുംബം. വീടിന് മുകളിലേക്ക് മറിഞ്ഞുവീണ കെഎസ്ഇബി ലോറി അഞ്ച് ദിവസമായിട്ടും മാറ്റാത്തതോടെ ദുരിതത്തില്‍ ആയിരിക്കുകയാണ് ഇടുക്കി പനംകുട്ടിയിലെ വിശ്വംഭരനും കുടുംബവും. 

ബുധനാഴ്ച രാത്രിയും വിശ്വംഭരനും കുടുംബവും കഴിഞ്ഞത് ഇടിഞ്ഞ് പൊളിഞ്ഞ വീട്ടിനുള്ളിലായിരുന്നു. വീടിന് മുകളിലേക്ക് ലോറി വീണ് വീട്ടുകാര്‍ക്ക് അപകടഭീഷണയുയര്‍ത്തിയിട്ടും വാഹനം ഇതുവരെ സ്ഥലത്തുനിന്നും മാറ്റിയിട്ടില്ല. 

ഇതിനിടെ പൊലീസിനെതിരെയും കുടുംബം ആരോപണം ഉന്നയിച്ച. വീട്ടില്‍ നിന്നും ഇറങ്ങി പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെന്ന് വിശ്വംഭരന്റെ കുടുംബം പറയുന്നു. 

മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കെഎസ്ഇബിയും കരാറുകാരും തയ്യാറാകുന്നില്ലെന്നാണ് വിശ്വംഭരന്‍ പറയുന്നത്. ലോറി കരാറുകാരന്റെതാണെന്ന് പറഞ്ഞ കെഎസ്ഇബി കൈയൊഴിഞ്ഞപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്ന വീടിനുള്ളില്‍ ഈ മഴയില്‍ എങ്ങനെ കഴിയും എന്നാണ് വിശ്വംഭരന്റെ ചോദ്യം. ലോറി കൊണ്ടുപോകേണ്ട കരാറുകാരന്‍ ആണെങ്കില്‍ ഇതുവരെ എത്തിയിട്ടുമില്ല.

News, Kerala, Kerala-News, Accident-News, Accident, Lorry, Idukki, Family, Police, Lorry overturns on top of house in Idukki family against police.


Keywords: News, Kerala, Kerala-News, Accident-News, Accident, Lorry, Idukki, Family, Police, Lorry overturns on top of house in Idukki family against police. 

Post a Comment