ജ്വലറിയുടെ കണക്കില്‍ കൃത്രിമം കാട്ടിയാണ് പണം തട്ടിയതെന്നാണ് പരാതിയില്‍ പറയുന്നത്. പുതിയ മാനജ്മെന്റ് സ്ഥാനമേറ്റതിന് ശേഷം നടത്തിയ ആസ്തി, ബാധ്യത കണക്കെടുപ്പിലാണ് തട്ടിപ്പ് വ്യക്തമായതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. ഇത്രയും വലിയ സംഖ്യ പലകാലങ്ങളിലായി സിന്ധു ഭര്‍ത്താവിന്റെയും സഹോദരന്റെയും ബന്ധുക്കളുടെയും അകൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ചില ബാങ്കുകളില്‍ ഇവര്‍ ജോയന്റ് അകൗണ്ടുകളും തുടങ്ങിയിട്ടുണ്ടെന്നും ഇവരുടെ ഭര്‍ത്താവ് കണ്ണൂര്‍ നഗരം കേന്ദ്രമായി നടത്തിവരുന്ന റിയല്‍ എസ്റ്റേറ്റിലും പണം ഇറക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കുറ്റാരോപിതയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയത്.
Keywords: Kannur News, Malayalam News, Crime, Kerala News, Robbery, Lookout notice against jewellery employee.
< !- START disable copy paste -->