Clash | 'വീണ്ടും നേതാക്കളുടെ കൊലവിളി പ്രസംഗങ്ങള്‍', കണ്ണൂരില്‍ സമാധാനം തകരുമോയെന്ന ആശങ്ക ജനങ്ങളില്‍ ശക്തമാകുന്നു

 


/ഭാമ നാവത്ത്

കണ്ണൂര്‍: (www.kvartha.com) ഏറെക്കാലെത്ത ശാന്തതയ്ക്കുശേഷം കണ്ണൂരില്‍ വീണ്ടും ബിജെപി-സിപിഎം പോര് മുറുകുന്നു. പി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രടറി സ്ഥാനത്തു നിന്നും മാറിയതിനുശേഷം പൊതുവെ ശാന്തമായ കണ്ണൂരില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങളും വിരലില്‍ എണ്ണാവുന്ന കൊലപാതകങ്ങളും മാത്രമേ നടന്നിരുന്നുളളൂ. എന്നാല്‍ തലശേരി എംഎല്‍എയും സ്പീകറുമായ എഎന്‍ ശംസീറിന്റെ കുന്നത്തുനാട്ടിലെ വിവാദപ്രസംഗമാണ് വീണ്ടും സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ കണ്ണൂരിനെ എത്തിച്ചത്.

സ്പീകര്‍ക്കെതിരെ കൈ ഓങ്ങിയാല്‍ യുവമോര്‍ച പ്രവര്‍ത്തകര്‍ മോര്‍ചറിയിലെത്തുമെന്ന എല്‍ ഡി എഫ് സിപിഎം സംസ്ഥാന കമിറ്റി അംഗമായ പി ജയരാജന്റെ പ്രസംഗമാണ് വിവാദമുണ്ടാക്കിയിരിക്കുന്നത്. മണിപ്പൂരിലെ വംശഹത്യയ്ക്കെതിരെ തലശേരിയില്‍ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം യുവമോര്‍ച ഹൈന്ദവ ദൈവങ്ങളെ അവഹേളിച്ചുവെന്നാരോപിച്ചു എഎന്‍ ശംസീറിന്റെ തലശേരി നഗരസഭാ സ്റ്റേഡിയത്തിലുളള എംഎല്‍എ കാംപ് ഓഫീസിലേക്ക് നടത്തിയ മാര്‍ച് ഉദ് ഘാടനം ചെയ്തു കൊണ്ട് ജോസഫ് മാഷിന്റെ കൈവെട്ടിയതു പോലെ ചെയ്യാനറിയാത്തതു കൊണ്ടല്ലെന്ന വിവാദ പ്രസംഗത്തിന് മറുപടിയായിരുന്നു പി ജയരാജന്റെ കൊലവിളി പ്രസംഗം. ഇതിനെതിരെ ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതിയും ശോഭാ സുരേന്ദ്രനും സമൂഹ മാധ്യമത്തില്‍ രംഗത്തുവന്നതോടെ വിഷയം കണ്ണൂരിനപ്പുറത്തേക്കും പുകഞ്ഞുതുടങ്ങിയിട്ടുണ്ട്.

ഇതിനിടെ മണിപ്പൂര്‍ വംശീയ കലാപം തടയാന്‍ കേന്ദ്രസര്‍കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ ജനകീയ കൂട്ടായ്മയില്‍ യുവമോര്‍ച പ്രവര്‍ത്തകരെ മോര്‍ചറിയില്‍ കിടത്തുമെന്നു പ്രകോപനപരമായ പ്രസംഗം നടത്തിയെന്നു ആരോപിച്ചു സിപിഎം സംസ്ഥാന കമിറ്റി അംഗം പി ജയരാജനെതിരെ യുവമോര്‍ച ജില്ലാ ജെനറല്‍ സെക്രടറി അര്‍ജുന്‍ മാവിലക്കണ്ടി പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ക്കാണ് പരാതി നല്‍കിയത്. ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് സാധ്യതയുള്ളതാണ് പി ജയരാജന്റെ പ്രസംഗമെന്ന് പരാതിയില്‍ ആരോപിച്ചു.

മോര്‍ചറിയില്‍ എല്ലാവര്‍ക്കും പ്രവേശനമുള്ളത് ജയരാജന്‍ മറന്ന് പോവരുതെന്ന് അരുണ്‍ എ ഭരത് ചൂണ്ടിക്കാട്ടി. ജയരാജന്‍ പറഞ്ഞയച്ചവര്‍ മാത്രമല്ല അവിടെ എത്തുകയെന്ന് ഇനിയെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കും. അനീതിക്കും സ്വജനപക്ഷ പാതത്തിനുമെതിരെ യുവമോര്‍ച നേരത്തെയും പ്രതികരിച്ചിട്ടുണ്ട്.

ആ നിലപാടില്‍ യുവമോര്‍ച മാറ്റം വരുത്തിയിട്ടില്ല. യുവമോര്‍ചയുടെ പ്രതിഷേധത്തെ ഭീഷണി കൊണ്ട് നേരിടാനാണ് ജയരാജന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് അനുവദിച്ച് തരാന്‍ യുവമോര്‍ച ഒരുക്കമല്ലെന്നും അരുണ്‍ എ ഭരത് പറഞ്ഞു. സ്പീകര്‍ ശംസിര്‍ ഹിന്ദു ദൈവങ്ങളെ പറ്റി നടത്തിയ ഹിന്ദു വിരുദ്ധ
പരമാര്‍ശങ്ങള്‍ സിപിഎം ഔദ്യേഗിക നിലപാടാണോയെന്നത് ജയരാജന്‍ പറയണം.

Clash | 'വീണ്ടും നേതാക്കളുടെ കൊലവിളി പ്രസംഗങ്ങള്‍', കണ്ണൂരില്‍ സമാധാനം തകരുമോയെന്ന ആശങ്ക ജനങ്ങളില്‍ ശക്തമാകുന്നു

ഹിന്ദു സംസ്‌കാര ചിഹ്നങ്ങളെ എതിര്‍ക്കുന്ന നിലപാട് വെച്ചുകൊണ്ടായിരുന്നോ സിപിഎം കണ്ണൂരില്‍ പണ്ട് ഗണേശ ഉത്സവം നടത്തിയിരുന്നത് എന്ന് കൂടി ജയരാജന്‍ വ്യക്തമാക്കണം. ക്ലിഫ് ഹൗസില്‍ കയറി മഞ്ഞകുറ്റി സ്ഥാപിക്കാന്‍ യുവമോര്‍ചയ്ക്ക് അറിയാമെങ്കില്‍, ഏത് രീതിയിലുള്ള സമരം നടത്താനും യുവമോര്‍ചയ്ക്ക് മടിയില്ലെന്നും അരുണ്‍ എ ഭരത് മുന്നറിയിപ്പു നല്‍കി.

Keywords:  Leaders' death-calling speeches again, people are worried that peace will break down in Kannur, Kannur, News, Politics, Political Leaders, Clash, CPM, Yuva Morcha, P Jayarajan, AN Shamseer, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia