SWISS-TOWER 24/07/2023

UCC | ഏക വ്യക്തി നിയമം: പൊതുജനാഭിപ്രായം അറിയിക്കാന്‍ ദേശീയ നിയമ കമിഷന്‍ നല്‍കിയ സമയപരിധി രണ്ടാഴ്ച കൂടി നീട്ടി

 


ന്യൂഡെല്‍ഹി: (www.kvartha.com) ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയിക്കാന്‍ ദേശീയ നിയമ കമിഷന്‍ നല്‍കിയ സമയപരിധി രണ്ടാഴ്ച കൂടി നീട്ടി. സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ദേശീയ നിയമ കമിഷന്‍ ഈ മാസം 28 വരെ നീട്ടിയത്.

രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കം കേന്ദ്രസര്‍കാര്‍ സജീവമാക്കിയിരിക്കെയാണ് ഇതുമായി ബന്ധപ്പെട്ട് നിയമ കമിഷന്‍ പൊതുജനാഭിപ്രായം തേടിയത്. വിവിധ മതസംഘടനകളില്‍ നിന്നുള്‍പെടെ 50 ലക്ഷത്തിലേറെ പ്രതികരണങ്ങള്‍ ഇതിനകം ലഭിച്ചതായി കമിഷന്‍ അറിയിച്ചു.

വെബ് സൈറ്റിന് പുറമേ, രേഖാമൂലം നേരിട്ടും അഭിപ്രായങ്ങള്‍ ലഭിച്ചു. വിഷയത്തില്‍ കൂടുതല്‍ ചര്‍ച ആവശ്യമുണ്ടെന്നും നേരിട്ടുള്ള ചര്‍ചയ്ക്ക് സമയം അനുവദിക്കണമെന്നും ചില സംഘടനകള്‍ ആവശ്യപ്പെട്ടതായും കമിഷന്‍ വ്യക്തമാക്കി. ആവശ്യമെന്ന് തോന്നിയാല്‍ നേരിട്ടുള്ള ആശയ വിനിമയത്തിന് ക്ഷണിക്കുമെന്ന് കമിഷന്‍ നേരത്തേ അറിയിച്ചിരുന്നു.

ഇതിനു മുന്‍പുണ്ടായിരുന്ന ലോ കമിഷനും പൊതുജനാഭിപ്രായം തേടിയിരുന്നു. നിലവില്‍ ഏക വ്യക്തിനിയമം അഭികാമ്യമല്ലെന്ന ശുപാര്‍ശയോടെ 2018 ല്‍ ചര്‍ചാ രേഖയും പ്രസിദ്ധീകരിച്ചു. ഇതിന്റെ കാലാവധി മൂന്നു വര്‍ഷം പിന്നിട്ടതു കണക്കിലെടുത്താണ് വീണ്ടും ജനാഭിപ്രായം തേടുന്നതെന്നാണ് പുതിയ കമിഷന്‍ വിശദീകരിച്ചത്.
Aster mims 04/11/2022

UCC | ഏക വ്യക്തി നിയമം: പൊതുജനാഭിപ്രായം അറിയിക്കാന്‍ ദേശീയ നിയമ കമിഷന്‍ നല്‍കിയ സമയപരിധി രണ്ടാഴ്ച കൂടി നീട്ടി

Keywords: Law Commission receives ‘overwhelming’ comments on UCC, allows 2 more weeks, New Delhi, News, UCC Act, Law Commission, Religion, Website, Law Commission, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia