Follow KVARTHA on Google news Follow Us!
ad

Landslide | കണ്ണൂര്‍ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍; ദുരന്ത സാധ്യത കണക്കിലെടുത്ത് കുടുംബങ്ങളെ മാറ്റിപാര്‍പിച്ചു

ആളപായമില്ല Landslide, Kannur, Kappimala,Family, Relocated
കണ്ണൂര്‍: (www.kvartha.com) കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍. വൈതല്‍കുണ്ട് എന്ന സ്ഥലത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വൈതല്‍ക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം. ആളപായമൊന്നും നിലവില്‍ റിപോര്‍ട് ചെയ്തിട്ടില്ല. മുന്‍പ് ഉരുളപൊട്ടിയ സ്ഥലങ്ങളില്‍ ദുരന്ത സാധ്യത കണക്കിലെടുത്ത് ജനങ്ങളെ അധികൃതര്‍ മാറ്റിപ്പാര്‍പിച്ചു കൊണ്ടിരിക്കുകയാണ്. 

അതേസമയം, ബുധനാഴ്ച രാവിലെ അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് യൂനിറ്റ് അഗ്നി രക്ഷാസേന നാട്ടുകാരുടെ കൂടി സഹകരണത്തോടെ 13 വീടുകളില്‍ നിന്ന് 57 പേരെ ഹിദായത്തുല്‍ സിബിയാന്‍ ഹയര്‍സെകന്‍ഡറി മദ്രസയിലും ചിലരുടെ ബന്ധുവീടുകളിലും സുരക്ഷിതമായി മാറ്റി പാര്‍പിച്ചു.

News, Kerala, Kerala-News, Local-News, Regional-News, Landslides in Kannur Kappimala; Families relocated, Landslides in Kannur Kappimala; Families relocated.


Keywords: News, Kerala, Kerala-News, Local-News, Regional-News, Landslides in Kannur Kappimala; Families relocated, Landslides in Kannur Kappimala; Families relocated.

Post a Comment