അതിനിടെ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ പി എസ് ജി വിട്ടാൽ താരത്തെ സ്വന്തമാക്കാനുള്ള മത്സരത്തിൽ അൽ-ഹിലാലും ചേർന്നിരിക്കുകയാണ്. നിലവിലുള്ള കരാര്‍ അനുസരിച്ച് പി എസ് ജിയില്‍ എംബാപ്പെയ്ക്ക് ഒരു വര്‍ഷം കൂടി കളിക്കാം.
2017-ൽ നെയ്മറിന് വേണ്ടി ബാഴ്‌സലോണയ്ക്ക് 200 മില്യൺ പൗണ്ട് പിഎസ്‌ജി നൽകിയതിനെ തകർക്കുന്ന ഓഫറാണ് അൽ-ഹിലാൽ മുന്നോട്ട് വെച്ചിരിക്കുന്നത്. എംബാപ്പെയുമായി സംസാരിക്കാൻ പിഎസ്ജി അൽ ഹിലാലിന് അനുമതി നൽകിയതായാണ് സൂചന. എംബാപ്പെ 2022-ൽ മാഡ്രിഡിൽ ചേരുന്നതിന് വളരെ അടുത്ത് എത്തിയെങ്കിലും പിന്നീട് യു-ടേൺ അടിക്കുകയായിരുന്നു.
എംബാപ്പെയുടെ ഭാവി അൽ-ഹിലാലിലോ റയൽ മാഡ്രിഡിലോ മാത്രമായിരിക്കുമെന്ന് കരുതാനാവില്ല. താരത്തെ സ്വന്തമാക്കാൻ കുറഞ്ഞത് അഞ്ച് ക്ലബുകളെങ്കിലും പി എസ് ജിയെ സമീപിച്ചിട്ടുണ്ടെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തു. അതിൽ മൂന്ന് ക്ലബുകൾ പ്രീമിയർ ലീഗ് ടീമുകളാണ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ടോട്ടൻഹാം എന്നിവരെല്ലാം എംബാപ്പെയോട് താൽപ്പര്യപ്പെടുന്നുവെന്നാണ് വിവരം.
Kylian Mbappe, Al-Hilal, PSG, Football, Sports, Madrid, Manchester United, Saudi Arabia, Kylian Mbappe: Al-Hilal submit world-record €300m bid for PSG forward.