Follow KVARTHA on Google news Follow Us!
ad

Robbery | 'വയോധികയെ വീട്ടില്‍ കയറി മുളക് സ്പ്രേ അടിച്ചതിനുശേഷം ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു'

സിസിടിവി കാമറകള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് Elderly Woman Robbed, Police Investigation, CCTV, Kerala News, Janaki
കൂത്തുപറമ്പ്: (www.kvartha.com) കൂത്തുപറമ്പ് നഗരസഭാ പരിധിയില്‍ വയോധികയെ വീട്ടില്‍ കയറി കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ചതിനുശേഷം ആക്രമിച്ചുവീഴ്ത്തി സ്വര്‍ണമാല കവര്‍ന്നുവെന്ന സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൂത്തുപറമ്പ് പന്ന്യേറയിലെ കുമ്മാക്കരോത്ത് ജാനകിയുടെ മൂന്ന് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് ശനിയാഴ്ച രാവിലെ കവര്‍ന്നത്.

Kuthuparamba: Elderly woman robbed of gold chain, Kannur, News, Elderly Woman Robbed, Police Investigation, CCTV, Kerala, Janaki, Complaint, Spray.

വീട്ടില്‍ കയറിയ മോഷ്ടാവ് പുറത്തേക്ക് വന്ന ജാനകിയുടെ കണ്ണില്‍ മുളക് പൊടി സ്പ്രേ അടിച്ചാണ് കവര്‍ച നടത്തിയത്. ജാനകി ബഹളം വെച്ചതിനെ തുടര്‍ന്ന് കയ്യില്‍ കിട്ടിയ മാലയുടെ വലിയൊരു ഭാഗവുമായി മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. അവശേഷിച്ച ഭാഗം വീടിന്റെ വാതില്‍പ്പടിയില്‍ വീണുകിടക്കുന്നതായി കണ്ടെത്തി. വിവരമറിഞ്ഞ് കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: Kuthuparamba: Elderly woman robbed of gold chain, Kannur, News, Elderly Woman Robbed, Police Investigation, CCTV, Kerala, Janaki, Complaint, Spray.

Post a Comment