Trailer | ചിത്രത്തില്‍ അണിനിരക്കുന്നത് 3 നായികമാര്‍; കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായെത്തുന്ന പദ്മിനി ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

 


കൊച്ചി: (www.kvartha.com) കുഞ്ചാക്കോ ബോബനെ നായകനാക്കി 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡേ ഒരുക്കുന്ന പുതിയ ചിത്രമാണ് 'പദ്മിനി'. ഇപ്പോള്‍ പദ്മിനിയുടെ ട്രെയിലര്‍ റീലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പുറത്തുവന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ പദ്മിനി ട്രെയിലര്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്. നേരത്തെ പുറത്തുവിട്ട ടീസറിനും, ലവ് യു മുത്തേ എന്ന ഗാനത്തിനും പ്രേക്ഷകപ്രീതി ലഭിച്ചിരുന്നു. 

ചിത്രത്തില്‍ മൂന്ന് നായികമാരാണ് അണിനിരക്കുന്നത്. അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചാക്കോച്ചന്റെ നായികമാരാകുന്നത്. സച്ചിന്‍ വാര്യര്‍ പാടിയ ഈ ഗാനത്തിന് സംഗീതം നല്‍കിയത് ജേക്‌സ് ബിജോയിയാണ്. ടിറ്റോ പി തങ്കച്ചനാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. 

കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കുശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. ഈ മാസം ഏഴിനു ചിത്രം തിയേറ്ററുകളില്‍ എത്തും.

Trailer | ചിത്രത്തില്‍ അണിനിരക്കുന്നത് 3 നായികമാര്‍; കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായെത്തുന്ന പദ്മിനി ട്രെയിലര്‍ ശ്രദ്ധേയമാകുന്നു


 

 Keywords:  News, Kerala, Kerala-News, Entertainment, Entertainment-News, Kunchacko Boban, Senna Hegde, Movie, Padmini, Trailer, Kunchacko Boban and Senna Hegde's movie Padmini Official Trailer out.





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia