Collectorate March | കേന്ദ്രസര്‍കാര്‍ നയങ്ങള്‍ക്കെതിരെ കലക്ടറേറ്റിലേക്ക് മാര്‍ച് നടത്തുമെന്ന് കെ എസ് ടി എ

 


കണ്ണൂര്‍: (www.kvartha.com) കേന്ദ്ര സര്‍കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവത്കരണം അവസാനിപ്പിക്കുക, ചരിത്ര-ശാസ്ത്ര പാഠഭാഗങ്ങള്‍ ഒഴിവാക്കാനും തിരുത്തിയെഴുതാനുമുള്ള കേന്ദ്ര സര്‍കാര്‍ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അധ്യാപകര്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭസമരങ്ങള്‍ നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.

സമരത്തിന്റെ ഭാഗമായി ജൂലൈ 15ന് കലക്ടറേറ്റിലേക്ക് മാര്‍ചും ധര്‍ണയും നടത്തും. കേരള സ്‌കൂള്‍ ടീചേര്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ കണ്ണൂരില്‍ 5000 ല്‍ പരം അധ്യാപകര്‍ പങ്കെടുക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എകെ ബീന പറഞ്ഞു.

Collectorate March | കേന്ദ്രസര്‍കാര്‍ നയങ്ങള്‍ക്കെതിരെ കലക്ടറേറ്റിലേക്ക് മാര്‍ച് നടത്തുമെന്ന് കെ എസ് ടി എ

വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് കെസി മഹേഷ്, സംസ്ഥാനത എക്സിക്യൂടീവ് മെമ്പര്‍ കെസി സുധീര്‍, ജില്ലാ സെക്രടറി കെ ശശീന്ദ്രന്‍, പ്രസിഡന്റ് ടിവി ഗണേശന്‍ എന്നിവരും പങ്കെടുത്തു.

Keywords: KSTA will march to Collectorate against central government policies, Kannur, News, Collectorate March, Press Meet, Teachers, Education, Dharna, Protest, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia