തിരുവനന്തപുരം: (www.kvartha.com) 65 രൂപ നിരക്കില്‍ എല്‍ ഇ ഡി ബള്‍ബ് വിതരണവുമായി കെ എസ് ഇ ബി. ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് നടപടി. ഒമ്പത് വാട് എല്‍ ഇ ഡി ബള്‍ബുകള്‍ 65 രൂപ നിരക്കില്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസുകളില്‍ ലഭ്യമാണെന്നും സ്റ്റോക് അവസാനിക്കുന്നതുവരെ മാത്രമായിരിക്കും ഈ അവസരമെന്നും കെ എസ് ഇ ബി ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ അറിയിച്ചു.
വീടുകളിലെ ബള്‍ബുകളെല്ലാം എല്‍ ഇ ഡിയിലേക്ക് മാറ്റി ഊര്‍ജ മിതവ്യയത്തിന് സീറോ ഫിലമെന്റ് പിലിക്കോട് മാതൃക നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2019 ലാണ് പദ്ധതിക്ക് തുടക്കമായത്. ഗുണമേന്മയുള്ളതും കമ്പോള വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഗ്യാരന്റിയുള്ളതുമായ എല്‍ ഇ ഡി ബള്‍ബുകള്‍ കെ എസ് ഇ ബി യിലൂടെ വിതരണം ചെയ്യാനാണ് തീരുമാനം.
KSEB | 9W എല്‍ ഇ ഡി ബള്‍ബുകള്‍ 65 രൂപയ്ക്ക് സ്വന്തമാക്കാന്‍ അവസരം; കെ എസ് ഇ ബി സെക്ഷന്‍ ഓഫീസുകളില്‍ നിന്ന് വാങ്ങാം
ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് നടപടി
KSEB, LED bulbs, Malayalam News, കേരള വാര്‍ത്തകള്‍