കോട്ടയം: (www.kvartha.com) നടുറോഡില്‍ യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയയാള്‍ പൊലീസ് പിടിയില്‍. കുറിച്ചിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന പനച്ചിക്കാട് ഗ്രാമ പഞ്ചായത് പരിധിയിലെ സിബി ചാക്കോ (45) ആണ് ചിങ്ങവനം പൊലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിയായ 19 കാരിക്ക് നേരെയാണ് ആക്രമണം നടന്നത്.
പൊലീസ് പറയുന്നത്: പനച്ചിക്കാട് മൂലക്കുളം നീലംചിറയിലാണ് യുവതിക്കുനേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയത്. ഇത് കണ്ട യുവതി ഉടന്‍ തന്നെ തന്റെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ബൈകിന്റെ രണ്ട് നമ്പര്‍ പ്ലേറ്റും സ്റ്റികര്‍ ഉപയോഗിച്ച് മറച്ച് നിലയിലായിരുന്നു. ഇടവഴിയില്‍ യുവതി വരുന്നത് ദൂരെ നിന്നുകണ്ട യുവാവ് നഗ്‌നതാപ്രദര്‍ശനം നടത്തുകയായിരുന്നു.
യുവതി അടുത്തെത്തിയതോടെ ബൈകിലിരുന്ന് മോശമായി പെരുമാറിയ യുവാവിന്റെ വീഡിയോ യുവതി തന്നെയാണ് ആക്രോശിച്ചുകൊണ്ട് ഫോണിന്റെ കാമറയില്‍ പകര്‍ത്തിയത്. അതോടെ ഇയാള്‍ ബൈക് സ്റ്റാര്‍ടാക്കി ഓടിപോകുകയായിരുന്നു. പിന്നാലെ യുവതി വീഡിയോ സഹിതം പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. മുന്‍പ് വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ കുറച്ചുകാലമായി ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. മുന്‍പും ഇയാള്‍ പൊതുസ്ഥലങ്ങളില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ്പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: News, Kerala, Kerala-News, News-Malayalam, Kottayam, Mobile Phone, Video, Complanint, Police, Case, Youth, Arrested, Flashing, Woman, Abuse, Kottayam: Youth arrested for flashing.