Found Dead | 'ഭാര്യയെ ചുറ്റികകൊണ്ട് അടിച്ച് മുങ്ങി'; മര്‍ദനക്കേസില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന യുവാവ് മരിച്ച നിലയില്‍
Jul 13, 2023, 09:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com) പൂഞ്ഞാറില്‍ ഭാര്യയെ മര്‍ദിച്ചെന്ന കേസില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൈപ്പള്ളി കുന്നേല്‍ ജയ്‌സണ്‍ (41) ആണ് മരിച്ചത്. പെരിങ്ങുളത്തിന് സമീപം തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അക്രമണം പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ രണ്ട് ദിവസമായി ഇയാളെ നാട്ടില്‍നിന്നും കാണാനില്ലായിരുന്നു. ഭാര്യയെ ജയ്‌സണ്‍ പതിവായി മര്‍ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ചുറ്റിക ഉപയോഗിച്ചും മര്‍ദിച്ചു. തുടര്‍ന്ന് പൊലീസ് ഇവരുടെ മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Kottayam, Young Man, Wanted, Police, Found Dead, Kottayam: Young man wanted by police found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.