Follow KVARTHA on Google news Follow Us!
ad

Missing | ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷം യുവതി ജീവനൊടുക്കിയ സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പുരുഷ സുഹൃത്തിനെ നാട്ടില്‍നിന്ന് കാണാതായെന്ന് പരാതി

മരണത്തിന് തൊട്ടുമുന്‍പ് സ്വര്‍ണം പണയംവെച്ച് ഒരു ലക്ഷം രൂപ കൈപ്പറ്റിയിരുന്നു Boy Friend, Missing, Lady, Death, Complaint
ഇടുക്കി: (www.kvartha.com) വണ്ടിപ്പെരിയാറില്‍ യുവതി ജീവനൊടുക്കിയതിന് പിന്നാലെ പുരുഷ സുഹൃത്തിനെ കാണാനില്ലെന്ന് പരാതി. ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷം യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പുരുഷ സുഹൃത്തിനെ നാട്ടില്‍നിന്ന് കാണാതായെന്നാണ് ബന്ധുക്കളുടെ പരാതി.

അയ്യപ്പന്‍കോവില്‍ ശ്രേയഭവനില്‍ ശ്രീദേവിയുടെ മരണത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ ബാഗില്‍നിന്നു കണ്ടെടുത്ത കത്തില്‍ പറയുന്ന കാര്യങ്ങളെ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീദേവിയുടെ സുഹൃത്തായ പ്രമോദിനെ കാണാതായതെന്നാണ് ആരോപണം.

ശ്രീദേവിയും മക്കളും പാലായില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് പ്രശാന്തിനു വിദേശത്താണ് ജോലി. മരണത്തിന് തൊട്ടുമുന്‍പ് ശ്രീദേവി തന്റെ സ്വര്‍ണം പണയംവെച്ച് ഒരു ലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്നും എന്നാല്‍ ഈ തുക വീട്ടിലോ ബാങ്ക് അകൗണ്ടിലോ കണ്ടെത്താന്‍ ആയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

News, Kerala, Kerala-News, News-Malayalam, Boy Friend, Missing, Lady, Death, Complaint, Kottayam: Boy friend missing after lady found dead.


Keywords: News, Kerala, Kerala-News, News-Malayalam, Boy Friend, Missing, Lady, Death, Complaint, Kottayam: Boy friend missing after lady found dead.   

Post a Comment