Child Injured | 'കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു'; ഒന്നര വയസുള്ള കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍

 


കൊല്ലം: (www.kvartha.com) മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞതായി പൊലീസ്. തമിഴ്‌നാട് സ്വദേശികളുടെ ഒന്നര വയസുള്ള കുഞ്ഞിനാണ്  തലയ്ക്ക് പരുക്കേറ്റത്. നിലവില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛന്‍ മുരുകന്‍, അമ്മ മാരിയമ്മ എന്നിവരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം കുറവമ്പാലത്താണ് ദമ്പതികള്‍ താമസിക്കുന്നത്. മുരുകനും ഭാര്യ മാരിയമ്മയും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുത്തര്‍ക്കം ഉണ്ടായെന്നും പിന്നാലെ അടുത്തേക്ക് വന്ന ഒന്നര വയസുള്ള കുഞ്ഞിനെ അവര്‍ വീടിന് പുറത്തേക്ക് എറിയുകയായിരുന്നുവെന്നുമാണ് വിവരം. 

കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഇരുവരും പരസ്പരം ആരോപണം ഉന്നയിക്കുകയാണെന്നും അതിനാലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.

Child Injured | 'കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു'; ഒന്നര വയസുള്ള കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍


Keywords:  News, Kerala, Kerala-News, Local-News, Regional-News, Kollam, Child, Injured, Attack, Couple, Kollam: Child injured by attack. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia