കൊച്ചി: (www.kvartha.com) സിനിമയില്‍ പാടാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കാഴ്ച പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുട്യൂബര്‍ പിടിയില്‍. ജീമോന്‍ കല്ലുപുരയ്ക്കലാണ് പോക്‌സോ കേസില്‍ പിടിയിലായത്. മുനമ്പം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: മുനമ്പത്തുള്ള റിസോര്‍ടില്‍വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നണി ഗായികയാക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ പേരിലുള്ള അകൗണ്ടില്‍ നിന്ന് പണം കൈക്കലാക്കിയ പ്രതി പിന്നീട് നിരന്തരം ലൈംഗികമായും ഉപയോഗിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
കേസ് എടുത്തത് വലിയതുറ പൊലീസാണെങ്കിലും പീഡനം നടന്നത് മുനമ്പതായതിനാല്‍ കേസ് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിക്കെതിരെ മുന്‍പും നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: News, Kerala, Kerala-News, News-Malayalam, Police, Minor Girl, Kochi, YouTuber, Jomon, Arrested, POCSO, Kochi: YouTuber Jeemon arrested under POCSO case.