Found Dead | രാജ്യത്തിന്റെ തദ്ദേശ നിര്‍മിത വിമാനവാഹിനി ഐഎന്‍എസ് വിക്രാന്തില്‍ നാവികന്‍ തൂങ്ങിമരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു
Jul 27, 2023, 13:56 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ഇന്‍ഡ്യ തദ്ദേശീയമായി ആദ്യമായി നിര്‍മിച്ച വിമാനവാഹിനി ഐഎന്‍എസ് വിക്രാന്തില്‍ നാവികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ മുസഫര്‍പുര്‍ സ്വദേശിയായ 19 കാരനാണ് മരിച്ചത്. പുലര്‍ചെയാണ് സഹപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളുടെ പേര് നാവികസേന പുറത്തുവിട്ടിട്ടില്ല. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെന്നും അന്വേഷണം പ്രഖ്യാപിച്ചതായും നാവികസേന അറിയിച്ചു.
അതേസമയം, അസ്വാഭാവിക മരണത്തിന് ലോകല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആദ്യ വര്‍ഷ സര്‍വീസിനായി കൊച്ചിന്‍ ഷിപ്യാഡിലാണ് ഐഎന്‍എസ് വിക്രാന്ത് ഇപ്പോഴുള്ളത്.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Kochi, Sailor, Found Dead, Hanged, INS Vikrant, Police, Case, Kochi: Sailor found hanged in INS Vikrant.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

