Meeting | പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെലങ്കാന സന്ദര്‍ശനത്തിന് പിന്നാലെ ഹൈദരാബാദില്‍ ബിജെപിയുടെ തന്ത്രപ്രധാന യോഗം; ചര്‍ചയാകുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ്, 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്, മന്ത്രിസഭാ വിപുലീകരണം
Jul 9, 2023, 13:55 IST
ഹൈദരാബാദ്: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെലങ്കാന സന്ദര്‍ശനത്തിന് പിന്നാലെ ഹൈദരാബാദില്‍ ബിജെപിയുടെ തന്ത്രപ്രധാന യോഗം ചേരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ്, 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് എന്നിവയായിരിക്കും യോഗത്തിലെ പ്രധാന അജന്‍ഡകള്‍. 11 സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്‍മാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ പ്രസിഡന്റ് ജെപി നദ്ദ അധ്യക്ഷത വഹിക്കും.
കര്‍ണാടകയിലെ പരാജയത്തിന്റെ ചുവടു പിടിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ ആക്ഷന്‍ പ്ലാനുകളെ കുറിച്ച് യോഗം ചര്‍ച ചെയ്യും. തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിന് ആറുമാസമേ അവശേഷിക്കുന്നുള്ളൂ. സംസ്ഥാന നേതൃത്വത്തിലെ ആഭ്യന്തര കലഹം പരിഹരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. അടുത്തിടെ കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡിയെ സംസ്ഥാന അധ്യക്ഷനായി ബിജെപി നിയമിച്ചിരുന്നു. ബന്ദി സഞ്ജയ്ക്ക് പകരമാണ് കിഷന്‍ റെഡ്ഡിയെ അധ്യക്ഷനായി നിയമിച്ചത്. ഇത് സംസ്ഥാനത്തെ പാര്‍ടിയുടെ തന്ത്രപ്രധാനമായ പുനഃക്രമീകരണത്തെ പ്രതിഫലിപ്പിക്കുന്നു.
തെലങ്കാന ബിജെപിയുടെ ദക്ഷിണേന്‍ഡ്യയിലേക്കുള്ള കവാടമാകുമെന്നതിനാല്‍ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുകയാണ് റെഡ്ഡിയുടെ ചുമതല.
അതിനിടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പായി കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നും റിപോര്‍ടുണ്ട്. ജൂലൈ 20നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുക.

Keywords: Key BJP Meet In Hyderabad Today Amid Talks Of Cabinet Reshuffle, Hyderabad, News, Key BJP Meet In Hyderabad, Prime Minister, Narendra Modi, Cabinet Reshuffle, Politics, Lok Sabha Election, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.