Follow KVARTHA on Google news Follow Us!
ad

Flight Service | വിയറ്റ് നാമിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് അംബാസഡര്‍ ന്യൂയെന്‍ തന്‍ ഹായ്

ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം Direct Flight, Meeting, Chief Minister Pinarayi Vijayan, Kerala
തിരുവനന്തപുരം: (www.kvartha.com) വിയറ്റ് നാമിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് വിയറ്റ് നാം അംബാസഡര്‍ ന്യൂയെന്‍ തന്‍ ഹായ്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിയറ്റ് നാമിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് വിവിധ മേഖലകളില്‍ രണ്ട് പ്രദേശങ്ങള്‍ക്കും ഗുണകരമാകുമെന്നും അംബാസിഡര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ നിന്നും വിയറ്റ് നാം സിറ്റിയായ ഹോ ചിമിനിലേക്ക് ഡയറക്ട് ഫ് ളൈറ്റ് ആരംഭിക്കുന്നത് വിയറ്റ് നാമുമായുള്ള ബന്ധം ശക്തമാക്കാന്‍ സഹായിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

Kerala to get direct flight connectivity to Vietnam, Thiruvananthapuram, News,  Direct Flight, Meeting, Chief Minister Pinarayi Vijayan, Kochi, Flight, Kerala

സൗത് വിയറ്റ് നാമിലെ ചില പ്രവശ്യകളുമായി കേരളം ഇതിനോടകം തന്നെ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ബെന്‍ ട്രെ പ്രവിശ്യാ നേതാക്കള്‍ കേരളം സന്ദര്‍ശിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വിനോദ സഞ്ചാരം, സാമ്പത്തിക രംഗം, വ്യാപാരങ്ങള്‍ തുടങ്ങി വിവിധ മേഖലകള്‍ക്ക് ഇത് കരുത്ത് പകരും. വിവിധ മേഖലകളില്‍ വിയറ്റ് നാമുമായി അടുത്ത ബന്ധം വികസിപ്പിക്കുന്നതിന് കേരളത്തിന് താല്‍പര്യമുള്ളതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

 

Keywords: Kerala to get direct flight connectivity to Vietnam, Thiruvananthapuram, News,  Direct Flight, Meeting, Chief Minister Pinarayi Vijayan, Kochi, Flight, Kerala. 

Post a Comment