KSDMA | പല രീതിയിലുമുള്ള ഊഹാപോഹങ്ങള്‍ക്കും വിട; ഒടുവില്‍ കേരളത്തില്‍ ഭൂമിക്കടിയില്‍ നിന്നുള്ള മുഴക്കത്തിന്റെ കാരണം വ്യക്തമാക്കി ദുരന്ത നിവാരണ അതോറിറ്റി

 


തിരുവനന്തപുരം: (www.kvartha.com) ഒടുവില്‍ കേരളത്തില്‍ ഭൂമിക്കടിയില്‍ നിന്നുള്ള മുഴക്കത്തിന്റെ കാരണം വ്യക്തമാക്കി  രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഭൂമിക്ക് അടിയില്‍ നിന്നും മുഴക്കവും ചെറിയതോതില്‍ വിറയലും അനുഭവപ്പെടുന്നതായി, കാസര്‍കോട്, കോട്ടയം, തൃശൂര്‍ അടക്കമുള്ള ചില ജില്ലകളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ റിപോര്‍ടുകളുണ്ടായിരുന്നു. ഇതിന്റെ കാരണത്തെ കുറിച്ച് പലയിടങ്ങളില്‍ നിന്നും ചര്‍ച ഉയര്‍ന്നിരുന്നു. പല രീതിയിലുമുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ദുരന്ത നിവാരണ അതോറിറ്റി ഫേസ്ബുകിലൂടെ വിഷയത്തെ കുറിച്ച് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. 

ഭൗമോന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയില്‍ നിന്നു ഉള്ള ശബ്ദവും കേള്‍ക്കുന്നത്. ചെറിയ അളവില്‍ ഉണ്ടാകുന്ന മര്‍ദ്ദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ വളരെ വിരളം ആണെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വിശദീകരിക്കുന്നത്. 

ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ കുറിപ്പിന്റെ പൂര്‍ണരൂപം:  

കേരളത്തിലെ കാസര്‍ഗോഡ്, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ വിവിധ സമയങ്ങളിലില്‍ ചെറിയ തോതിലുള്ള വിറയല്‍ അനുഭവപ്പെടുന്നതായും ഭൂമിക്കടിയില്‍ നിന്ന് മുഴക്കത്തിലുള്ള ശബ്ദം കേള്‍ക്കുന്നതായും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുണ്ട്. ഭൗമോന്തര്‍ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയില്‍ നിന്നു ഉള്ള ശബ്ദവും കേള്‍ക്കുന്നത്. ചെറിയ അളവില്‍ ഉണ്ടാകുന്ന മര്‍ദ്ദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ വളരെ വിരളം ആണ്.

ചെറിയ തോതിലുള്ള ചലനങ്ങള്‍ ആയതിനാല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജി യുടെ നിരീക്ഷണ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡല്‍ഹി ആസ്ഥാനമായിട്ടുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജിയുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുകയാണ്. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. 

KSDMA | പല രീതിയിലുമുള്ള ഊഹാപോഹങ്ങള്‍ക്കും വിട; ഒടുവില്‍ കേരളത്തില്‍ ഭൂമിക്കടിയില്‍ നിന്നുള്ള മുഴക്കത്തിന്റെ കാരണം വ്യക്തമാക്കി ദുരന്ത നിവാരണ അതോറിറ്റി


Keywords:  News, Kerala, Kerala-News, Social-Meida-News, Kerala State Disaster Management Authority, Clarificaton, mysterious Sound, Earth Core, State Disaster Management Authority's clarificaton of mysterious sound from earth core.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia