SWISS-TOWER 24/07/2023

NIA court | 'ഒരു ശിക്ഷാ ഇളവും അർഹിക്കുന്നില്ല, നടന്നത് തീവ്രവാദ പ്രവൃത്തി'; അധ്യാപകന്റെ കൈവെട്ടിയ കേസില്‍ ശിക്ഷ വിധിച്ച് കൊണ്ട് എൻഐഎ കോടതി നടത്തിയ നിരീക്ഷണങ്ങൾ ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) 2010ൽ തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പേർക്ക് ശിക്ഷ വിധിച്ച പ്രത്യേക എൻഐഎ കോടതി 'തീവ്രവാദ പ്രവൃത്തി' എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. കുറ്റവാളികൾ ഒരു ശിക്ഷാ ഇളവും അർഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

NIA court | 'ഒരു ശിക്ഷാ ഇളവും അർഹിക്കുന്നില്ല, നടന്നത് തീവ്രവാദ പ്രവൃത്തി'; അധ്യാപകന്റെ കൈവെട്ടിയ കേസില്‍ ശിക്ഷ വിധിച്ച് കൊണ്ട് എൻഐഎ കോടതി നടത്തിയ നിരീക്ഷണങ്ങൾ ഇങ്ങനെ

കോടതി നിരീക്ഷണങ്ങൾ

'ഇത് തീവ്രവാദ പ്രവർത്തനമാണ്. നാഗരികതയ്ക്കും സുരക്ഷയ്ക്കും മാനവികതയ്ക്കും എതിരായ ഏറ്റവും ഗുരുതരമായ ആറ് ഭീഷണികളിലൊന്നായി തീവ്രവാദം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ മതേതര ഘടനയോടുള്ള വെല്ലുവിളിയാണ് കുറ്റവാളികളുടെ നടപടി. ഈ നിഷ്ഠൂരമായ പ്രവൃത്തി ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ല. കുറ്റവാളികൾ ഒരു ശിക്ഷാ ഇളവും അർഹിക്കുന്നില്ല.

തികച്ചും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ സമാന്തര മത നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാനാണ് പ്രതികൾ ശ്രമിച്ചത്. നമ്മുടെ ഭരണഘടനാ പ്രകാരം സ്വതന്ത്ര ഇൻഡ്യയിൽ അതിന് സ്ഥാനമില്ല. നിയമ സംവിധാനമുള്ള ഒരു രാജ്യത്തിന് അത് ഉൾക്കൊള്ളാൻ കഴിയില്ല.

സാമൂഹിക വിരുദ്ധരുടെ കൈകളാൽ ഒരു തരത്തിലുള്ള ഭയത്തിനും ഭീഷണിക്കും അപകടത്തിനും വിധേയരാകാതിരിക്കാൻ പൗരന്മാർക്ക് മൗലികാവകാശമുണ്ട്. കേസിലെ പ്രതികൾ അവരുടെ അക്രമാസക്തമായ തീവ്രവാദ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ മനസിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകേണ്ടത് വളരെ പ്രധാനമാണ്', കോടതി ഉത്തരവിൽ പറഞ്ഞു.

മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

കേസിൽ മൂന്ന് പ്രതികളെയാണ് എൻഐഎ കോടതി ജഡ്‌ജ്‌ അനിൽ കെ ഭാസ്‌കർ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രണ്ടാംപ്രതി സജില്‍ (36), മൂന്നാംപ്രതി എം കെ നാസര്‍ (48), അഞ്ചാം പ്രതി നജീബ്(42) എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. ബാക്കി മൂന്ന് പ്രതികളെ മൂന്നുവര്‍ഷത്തെ തടവിനും ശിക്ഷിച്ചു. ഒമ്പതാം പ്രതി എം കെ നൗശാദ് (48), 11-ാം പ്രതി പി പി മൊയ്തീന്‍കുഞ്ഞ് (60), 12-ാംപ്രതി പി എം അയൂബ് (48) എന്നിവര്‍ക്കാണ് മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.

ചോദ്യ പേപര്‍ വിവാദത്തിന് പിന്നാലെയാണ് സംഭവം നടന്നത്. 2010 മാര്‍ച് 23ന് തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപറില്‍ മതനിന്ദയുണ്ടെന്നാരോപിച്ചായിരുന്നു പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയത്. കേസിലെ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വേവ്വേറെ കുറ്റപത്രം സമര്‍പിച്ചാണ് എന്‍ഐഎ വിചാരണ പൂര്‍ത്തിയാക്കിയത്. മുഖ്യപ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്.

Keywords: News, Kochi, Kerala, Court Verdict, Thodupuzha Case,   Kerala professor's case: Special NIA court sentences 3 to life term; terms it terror act.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia