Sreeshankar | ഏഷ്യന്‍ അത് ലറ്റിക്‌സ് ചാംപ്യന്‍ഷിപ്: ലോങ് ജംപില്‍ വെള്ളിത്തിളക്കവുമായി മലയാളി താരം എം ശ്രീശങ്കര്‍ പാരീസ് ഒളിംപിക്‌സിലേക്ക്; അഭിനന്ദനവുമായി മുഖ്യമന്ത്രി

 


ബാങ്കോക്: (www.kvartha.com) ഏഷ്യന്‍ അത് ലറ്റിക്‌സ് ചാംപ്യന്‍ഷിപില്‍ ലോങ് ജംപില്‍ വെള്ളിത്തിളക്കവുമായി മലയാളി താരം എം ശ്രീശങ്കര്‍ പാരീസ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടി. 8.37 മീറ്റര്‍ ദൂരം താണ്ടിയാണ് 2024ലെ പാരിസ് ഒളിംപിക്‌സിന് ശ്രീശങ്കര്‍ യോഗ്യത നേടിയത്. 8.27 മീറ്ററായിരുന്നു ഒളിംപിക്‌സ് യോഗ്യതാ മാര്‍ക്. മീറ്റില്‍ നാല് ശ്രമങ്ങളിലും എട്ട് മീറ്റര്‍ പിന്നിടാന്‍ ശ്രീശങ്കറിനായി.

പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്‍ഡ്യന്‍ ഫീല്‍ഡ് അത്‌ലറ്റാണ് ശ്രീശങ്കര്‍. 8.40 മീറ്റര്‍ ദൂരം ചാടിയ ചൈനീസ് തായ്‌പേയുടെ യു ടാങ് ലിന്നിനാണ് സ്വര്‍ണം. 8.08 മീറ്ററുമായി ചൈനയുടെ മിന്‍ഗുന്‍ യാങ് വെങ്കലം നേടി.

Sreeshankar | ഏഷ്യന്‍ അത് ലറ്റിക്‌സ് ചാംപ്യന്‍ഷിപ്: ലോങ് ജംപില്‍ വെള്ളിത്തിളക്കവുമായി മലയാളി താരം എം ശ്രീശങ്കര്‍ പാരീസ് ഒളിംപിക്‌സിലേക്ക്; അഭിനന്ദനവുമായി മുഖ്യമന്ത്രി

നേരത്തെ കോമണ്‍വെല്‍ത് ഗെയിംസിലും ശ്രീശങ്കര്‍ വെള്ളി നേടിയിരുന്നു. ഇത് രണ്ടാം തവണയാണ് താരം ഒളിംപിക്‌സിന് യോഗ്യത നേടുന്നത്. ടോക്യോ ഒളിംപിക്‌സില്‍ യോഗ്യത റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. വെള്ളി മെഡല്‍ നേടിയ താരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

'ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപില്‍ ലോങ് ജംപില്‍ വെള്ളി മെഡല്‍ നേടിയ എം ശ്രീശങ്കറിന് അഭിനന്ദനങ്ങള്‍. ഈ പ്രകടനത്തോടെ 2024ലെ പാരിസ് ഒളിംപിക്‌സിനുള്ള യോഗ്യത കൂടി നേടി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീശങ്കര്‍. ഭാവിയിലും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു'- എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

Keywords:  Kerala long jumper Sreeshankar qualifies for 2024 Olympics after winning silver medal at Asian meet, Bangkok, News, Kerala Long Jumper Sreeshankar, 2024 Olympics Qualifies, Silver Medal, Asian Meet, Chie Minister, Pinarayi Vijayan, Congratulated,World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia